New Update
/sathyam/media/media_files/2025/01/17/KmmG6MslSxueRVrh73BV.jpg)
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ നാട്ടുകാരെ ഭീതിയിലാക്കിയ കടുവയെ കൂട്ടിലാക്കി. ദേവർഗദ്ദയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
Advertisment
പത്തു ദിവസത്തെ തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്. ഇന്ന് രാത്രി അംഗനവാടിക്ക് സമീപം പ്രദേശ വാസികൾ കടുവയെ കണ്ടിരുന്നു.
രാത്രി 7:20 ഓടുകൂടിയാണ് കടുവയെ കണ്ടത്. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.