/sathyam/media/media_files/2026/02/28/untitled-2026-02-28-10-18-07.jpg)
കോട്ടയം: നടന്‍ ടിനി ടോമിന്റെ മകന്‍ ആദം മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടു എന്ന വാര്‍ത്ത വന്നതോടെ ടിനി ടോമിനെ ട്രോളി നിരവധി പേര്‍ രംഗത്തു വന്നിരുന്നു.
തന്റെ മകന്‍ ലഹരിയുടെ വഴിയില്‍ പോകരുതെന്ന് അത്രമേല്‍ ആഗ്രഹിച്ച ഒരു അച്ഛനായിരുന്നു ടിനി ടോം. ലഹരിയെ പേടിച്ചാണു സിനിമയില്‍ അവസരം ലഭിച്ചിട്ടും മകനെ അഭിനയിക്കാന്‍ വിടാത്തതെന്ന് അദ്ദേഹം മുന്‍പ് വികാരാധീനനായി പറഞ്ഞിരുന്നു.
'അച്ഛന്റെ മോന്‍' എന്ന് അഭിമാനത്തോടെ അദ്ദേഹം മകനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നതും നമ്മള്‍ കണ്ടതാണ്. എന്നാല്‍, ഞെട്ടിച്ചുകൊണ്ടാണ് കൊച്ചി തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് നടത്തിയ രാത്രി പട്രോളിംഗിനിടെയാണ് ആദമിനെയും കൂട്ടുകാരെയും കഞ്ചാവുമായി പിടികൂടിയത്.
ആദം ഷെം, അമിത് ജോര്‍ജ്ജ്, കാര്‍ത്തിക് എന്നീ മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം ആവശ്യത്തിനായി കൈവശം വെച്ചതാണെന്ന് ഇവര്‍ സമ്മതിച്ചതായാണ് വിവരം. സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ പിന്നീട് വിട്ടയച്ചെങ്കിലും ഈ വാര്‍ത്ത കേട്ട് സിനിമാലോകം ഒന്നടങ്കം ഞെട്ടി.
ഇന്ന് ലഹരിമാഫിയ എത്രത്തോളം നമ്മുടെ യുവാക്കളെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ടിനി ടോമിന്റെ മകന്റെ അറസ്റ്റ്. ലഹരി ഉപയോഗിക്കരുതെന്നു പറഞ്ഞു വളര്‍ത്തിയ മക്കള്‍ പോലും ഇന്നു ലഹരിക്ക് അടിമയാണ്. ഇന്ന് ഒട്ടുമിക്ക മാതാപിതാക്കളും നേരിടുന്ന പ്രശ്നമാണ് മക്കളുടെ ലഹരിയുടെ ഉപയോഗം.
കേരളത്തില്‍ ഇന്ന് എം.ഡി.എം.എയും കഞ്ചാവും പോലെ ഏതു തരത്തില്‍ ഉള്ള ലഹരിയും ഗ്രാമങ്ങളില്‍ പോലും ലഭിക്കുന്ന അവസ്ഥയുണ്ട്. പോലീസിനോ എക്സൈസിനോ ലഹരിയുടെ കേരളത്തിലേക്ക് ഉള്ള ഒഴുക്കു തടയാന്‍ സാധിക്കുന്നില്ല. കഞ്ചാവ് ഇന്നു കേരളത്തിലേക്ക് എത്തിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്.
എം.ഡി.എം.എ മലയാളികളായ യുവാക്കളും. ഇന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ലഹരിക്കടത്തിന് യുവാക്കള്‍ പിടിയിലാകുന്നുണ്ട്. ഒറ്റികിട്ടുന്ന ചില കേസുകളും വാഹന പരിശോധനയ്ക്കിടെ കടുങ്ങുന്ന കേസുകളുമാണ് പോലീസ് പിടിക്കുന്നത്. അല്ലാതെയുള്ള ലഹരികടത്തുകാര്‍ക്കെതിരെയുള്ള നടപടി വിരളവും. അടുത്തിടെ സംസ്ഥാനത്ത് ലഹരി പരിശോധനകള്‍ കുറയുകയും ചെയ്തിട്ടുണ്ട്. മുന്‍പ് സ്‌പെഷല്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ചിരുന്നെങ്കില്‍ ഇന്ന് അതില്ല.
സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥരുടെ കുറവാണ് പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്. പല സ്റ്റേഷനുകളും ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. എന്നാല്‍, സേനയെ കൂടുതല്‍ പ്രഫഷണല്‍ ആക്കാനോ, കൂടുതല്‍ ആളുകളെ നിയമിക്കാനോ സര്‍ക്കാരും താല്‍പര്യം കാണിക്കുന്നില്ല.
ഇത് സ്‌കൂള്‍ കുട്ടികളെ പോലും ലഹരി സംഘത്തിന് പിടിയിലാകുന്ന അവസ്ഥ ഉണ്ടാക്കുന്നു. ഇനിയും സര്‍ക്കാര്‍ സംവിധനങ്ങളും പോലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ യുവ തലമുറ ലഹരിക്ക് അടിമകളായി മാറും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us