'പറഞ്ഞത് ഒരു സീനിയർ തന്ന വിവരം മാത്രം, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ്', പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം

New Update
2626709-tiny-tom-7987987

തിരുവനന്തപുരം: മലയാള സിനിമയിലെ എക്കാലത്തെയും ഓർമ്മിക്കപ്പെടുന്ന നടൻ പ്രേംനസീറിനെതിരെയുള്ള വിവാദ പരാമർശങ്ങളിൽ നടൻ ടിനി ടോം മാപ്പ് പറഞ്ഞു. 

Advertisment

പ്രേംനസീർ എന്ന മഹാനടനെതിരെ താൻ അറിഞ്ഞുക്കൊണ്ട് ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും തൻ്റെ സീനിയർ താരങ്ങളിൽ ചിലർ പങ്കുവെച്ച അഭിപ്രായങ്ങളിൽ ചിലതാണ് പറഞ്ഞതെന്നും അറിയാതെ എന്തെങ്കിലും പറഞ്ഞ് പോയെങ്കിൽ എല്ലാവരോടും മാപ്പ് പറയുന്നതായും ടിനി ടോം അറിയിച്ചു. 

യു.കെ.യിൽ ഒരു പ്രോഗ്രാമിനായി നിൽക്കുന്ന ടിനി ടോം പ്രേംനസീർ സുഹൃത് സമിതിക്ക് അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് തൻ്റെ ഖേദം പ്രകടിപ്പിച്ചത്. പ്രേംനസീർ ഒരു വലിയ മനുഷ്യനാണെന്നും ആ നടനെതിരെ ഒരു വാക്ക് പോലും പറയാൻ തനിക്ക് കഴിയില്ലന്നും ടിനിടോം പറയുന്നു.

ടിനിടോമിൻ്റെ പരാമർശങ്ങൾക്കെതിരെ പ്രേംനസീർ സുഹൃത് സമിതി രംഗത്തുവരുകയും നടൻ മാപ്പ് പറയണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.

Advertisment