ടിപ്പര്‍ ലോറിയുടെ ചക്രം തലയില്‍ കൂടി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ടിപ്പര്‍ ലോറിയുടെ ചക്രം തലയില്‍ കൂടി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തിരുവല്ല  കായംകുളം സംസ്ഥാന പാതയിലാണ് അപകടം നടന്നത്. 

New Update
illikkal kallu bike.jpg

തിരുവല്ല: ടിപ്പര്‍ ലോറിയുടെ ചക്രം തലയില്‍ കൂടി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തിരുവല്ല  കായംകുളം സംസ്ഥാന പാതയിലാണ് അപകടം നടന്നത്. 

Advertisment

മാന്നാര്‍ ചെന്നിത്തല സന്തോഷ് ഭവനില്‍ സുരേന്ദ്രന്‍ (50) ആണ് മരിച്ചത്.

പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ കൊടും വളവില്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.

തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ലോറി സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു.


 തുടര്‍ന്ന് ലോറിയുടെ അടിയിലേക്ക് തെറിച്ചു വീണ സുരേന്ദ്രന്റെ തലയിലൂടെ ടിപ്പറിന്റെ പിന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു. 


സംഭവം അറിഞ്ഞ് തിരുവല്ല ഡി.വൈ.എസ്.പി എസ്. ആഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി, സുരേന്ദ്രന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisment