വ്യത്യസ്തമായ ആദരവ് ഏർപ്പെടുത്തി കെ കെ പടി ജുമുഅഃ മസ്ജിദ് മഹല്ല് കമ്മിറ്റി

നിശ്ചിത കാലം  മുഴുവൻ  പള്ളിയിൽ  പ്രഭാത പ്രാർത്ഥനക്ക്  എത്തിയവരായി കണ്ടെത്തിയ  എട്ട്  വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളാണ്  സമ്മാനിച്ചത്.    

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
images(297)

തിരൂരങ്ങാടി: വളരുന്ന തലമുറയിൽ മതബോധം വളർത്തിയെടുക്കുകയെന്ന  ലക്ഷ്യത്തോടെ  പറമ്പിൽ പീടിക, കെ കെ പടി ജുമുഅത്ത്  മസ്ജിദ് മഹല്ല് കമ്മിറ്റി  ഏർപ്പെടുത്തിയ  പുരസ്കാരം സമൂഹ ശ്രദ്ധ പിടിച്ചെടുത്തു.   

Advertisment

മസ്ജിദിൽ ആറു മാസം തുടർച്ചായി സുബഹ് നമസ്കാരത്തിനെത്തിയ  4 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള  വിദ്യാർത്ഥികൾക്കാണ്  ആദരവ് ഏർപ്പെടുത്തിയത്.  


നിശ്ചിത കാലം  മുഴുവൻ  പള്ളിയിൽ  പ്രഭാത പ്രാർത്ഥനക്ക്  എത്തിയവരായി കണ്ടെത്തിയ  എട്ട്  വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളാണ്  സമ്മാനിച്ചത്.    


അതിൽ കുറവ് കാലത്തിന്റെ  അടിസ്ഥാനത്തിൽ  മറ്റു  നല്  വിദ്യാർത്ഥികൾക്ക് ടാബും  അതിലും   കുറഞ്ഞ  കാലത്തേക്ക് വേറെയും  എട്ട്  വിദ്യാർത്ഥികൾക്ക് സ്മാർട്ട് വാച്ചുമാണ് സമ്മാനം.

കഴിഞ്ഞ ദിവസം മഹല്ലിലെ വലിയ ജനാവലിയുടെ  സാന്നിധ്യത്തിൽ  സാമാനങ്ങൾ  വിതരണം ചെയ്തു.    


ഉസ്താദ് മുഹമ്മദ് ബാഖവി മഞ്ചേരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഉസ്താദ്  ഡോ:ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദഘാടനം നിർവ്വഹിച്ചു.


യുഎഇ കോടതിയിലെ പരിഭാഷകനും ഗൾഫിലെ പ്രമുഖ മലയാളം പ്രഭാഷകനുമായ  ഉസ്താദ് അലവിക്കുട്ടി ഹുദവി മുണ്ടം പറമ്പ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.  

മതബോധമുള്ള പുതു തലമുറയെ വളർത്തിയെടുക്കാൻ കർമ്മപരമായ കാര്യത്തിൽ കരുതൽ വേണം അതിനുള്ള പ്രഛോദനമാണ് പരിപാടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


മുഴുവൻ സമ്മാനവും സ്പോൺസർ ചെയ്ത   കെ കെ പടി ജുമുഅ മസ്ജിദ്  മുത്തവല്ലിയും  സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ഡോ.  പാമങ്ങാടൻ  അബ്ദു റഹ്മാൻ ഹാജി  അദ്ധ്യക്ഷത  വഹിച്ചു.


വരും മാസങ്ങളിലും സമാനമായ  മത്സരം ഉണ്ടായിരിക്കുമെന്ന്   പ്രഖ്യാപിച്ച  അദ്ദേഹം  അടുത്ത  മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം  പ്രഖ്യാപിക്കുകയും ചെയ്തത്  ആവേശം പരത്തി.   

നേരത്തേ  അസീസ് മാസ്റ്റർ  സ്വാഗതം ആശംസിച്ചു.   സഹീർ ഫൈസി, മുനീർ വാഫി എന്നിവർ സംസാരിച്ചു.    എ പി അബ്ദുസ്സമദ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

Advertisment