ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും ഒരു പരിധി വരെ നമുക്ക് ഭക്ഷണത്തെ ആശ്രയിക്കാവുന്നതാണ്. മഞ്ഞുകാലത്ത് കണ്ടുവരുന്ന ചര്‍മ്മം ഡ്രൈ ആയിപ്പോകുന്ന അവസ്ഥയെ പ്രതിരോധിക്കാൻ നമുക്ക് കഴിക്കാവുന്ന ചില കിടിലൻ ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
വൈറ്റമിൻ എയാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്. ഇതാണ് ചര്‍മ്മത്തിന് ഗുണകരമാകുന്നത്. ബീറ്റ കെരോട്ടിൻ എന്ന ചര്‍മ്മത്തിന് ഏറെ പ്രയോജനപ്രദമാകുന്ന മറ്റൊരു ഘടകം കൂടി മധുരക്കിഴങ്ങിലടങ്ങിയിട്ടുണ്ട്.
സ്പിനാഷ് എന്ന ഇലവര്‍ഗവും ചര്‍മ്മം വല്ലാതെ ഡ്രൈ ആകുന്നത് തടയാൻ സഹായിക്കുന്നു. വിവിധ പോഷകങ്ങള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടെയെല്ലാം സ്രോതസാണ് സ്പിനാഷ്. ഇനി സ്പിനാഷ് ഇല്ലെങ്കില്‍ നമ്മുടെ നാടൻ ചീര ആയാലും അത് കഴിക്കാവുന്നതാണ്.
മീൻ കഴിക്കുന്നതും ചര്‍മ്മം വല്ലാതെ ഡ്രൈ ആയിപ്പോകുന്നത് തടയാൻ സഹായിക്കുന്നു. മീനിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്സ് ആണ് ഇതിന് സഹായിക്കുന്നത്. എന്നാല്‍ മീൻ എണ്ണയില്‍ വറുക്കുന്നതിനെക്കാള്‍ നല്ലത് വേവിച്ചോ പൊള്ളിച്ചോ എല്ലാം കഴിക്കുന്നതാണ്.