ആർത്തവസമയത്ത് ശരീരം ധാരാളം ഹോർമോൺ വ്യതിയാനങ്ങളിലൂടെ കടന്നുപോകുന്നു. ഈ കാലയളവിലെ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അസന്തുലിതാവസ്ഥയുടെ ഫലമായി മലവിസർജ്ജനത്തിലെ മാറ്റങ്ങൾ മൂലമാണ് മലബന്ധം സംഭവിക്കുന്നത്. ഇറിറ്റബിൾ ബവൽ സിൻഡ്രോം അല്ലെങ്കിൽ എൻഡോമെട്രിയോസിസ് പോലുള്ള ചില അടിസ്ഥാന അവസ്ഥകളും ഇതിൽ ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
ഭക്ഷണക്രമത്തിലും ജലാംശം അളവിലും ഉണ്ടാകുന്ന മാറ്റങ്ങൾ സാധാരണയായി ആർത്തവത്തിന് മുമ്പും സമയത്തും സംഭവിക്കുന്നു. ഇത് മലവിസർജ്ജനത്തെയും ബാധിക്കും. ഉയർന്ന പഞ്ചസാരയും കുറഞ്ഞ നാരുകളും അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി മലബന്ധ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിന് കാരണമാകും.
ഇത് ക്രമരഹിതമായ മലവിസർജ്ജനത്തിന് കാരണമായേക്കാവുന്ന വീക്കത്തിനും വയറിലെ അസ്വസ്ഥതയ്ക്കും ഇടയാക്കും. പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ പോലുള്ള ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുക. മലബന്ധം തടയാൻ ഇവ സഹായിക്കും. പ്രോബയോട്ടിക്സ് ഗുണം ചെയ്യുന്ന ബാക്ടീരിയയാണ്.
ഇത് കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ആർത്തവസമയത്ത് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടുതൽ പ്രോബയോട്ടിക്സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഫാർമക്കോളജിക്കൽ റിസർച്ചിലെ ഒരു പഠനം കണ്ടെത്തി. തൈര്, പയർവർഗ്ഗങ്ങൾ, ചീസ് എന്നിവയുൾപ്പെടെ പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.