/sathyam/media/media_files/2024/12/05/A1ZNmhUaXFVmRmrXX6lm.jpg)
കൊച്ചി: രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാന്‍സ് പുതിയ പരസ്യ കാമ്പയിന്‍ ആരംഭിച്ചു. നാളിതുവരെ ആര്‍ജ്ജിച്ചെടുത്ത ശക്തമായ ഉപഭോക്തൃ ബന്ധത്തെ പ്രമേയമാക്കി, 'ടുഗെതര്‍ വീ സോര്‍' (ഒന്നായ് ഉയരാം) എന്ന പേരിലാണ് രാജ്യവ്യാപക കാമ്പയിന്‍ അവതരിപ്പിച്ചത്.
ശ്രീറാം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ രാഹുല്‍ ദ്രാവിഡ് അഭിനയിച്ച , 'ഹര്‍ ഇന്ത്യന്‍ കെ സാഥ് : ജുഡെന്‍ഗെ ഉഡേംഗേ.' പരസ്യ ചിത്രത്തിനു ഹിന്ദിയില്‍ ശബ്ദം നല്‍കിയത് പദ്മഭൂഷണ്‍ ജേതാവ് നസറുദ്ധീന്‍ ഷാ ആണ്.
പ്രശസ്ത തമിഴ് ഗാന രചയിതാവ് മധന്‍ കര്‍ക്കി, അക്കാദമി അവാര്‍ഡ് ജേതാവും തെലുങ്ക് ഗാന രചയിതാവുമായ കെ എസ് ചന്ദ്രബോസ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമായി.രാഹുല്‍ ദ്രാവിഡിന്റെ ജീവിതത്തിലെ ഒരു അടര്‍ത്തിയാണ് ഈ കാമ്പയിന്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഇടപാടുകാരുടെ ആവിശ്യങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം അവരെ സാമ്പത്തികമായി ശാക്തീകരിക്കുന്ന ശ്രീറാം ഫിനാന്‍സിന്റെ ഉല്‍പനങ്ങളെയും സേവനങ്ങളെയും രാജ്യവ്യാപകമായി എത്തിക്കുകയാണ് പരസ്യ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകള്‍ക്കു പുറമെ മറ്റു പ്രാദേശിക ഭാഷകളിലും പരസ്യ ചിത്രം അവതരിപ്പിക്കുമെന്ന് ശ്രീറാം ഫിനാന്‍സ് അറിയിച്ചു. ശ്രീറാം ഫിനാന്‍സ് പ്രോ കബഡി ലീഗുമായി പങ്കാളിത്തം പ്രഖ്യാപിച്ചു കൊണ്ട് പരസ്യ ചിത്രം സംപ്രേക്ഷണം ചെയ്യുന്നതാണ്.
വിവിധ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് പുറമെ വാഹന വായ്പ, ബിസിനസ് വായ്പ, വ്യക്തിഗത വായ്പ എന്നിവ ഉപഭോക്താക്കള്‍ക്ക് വളരെ വേഗം നല്‍കി, മുഴുവന്‍ ഭാരതീയരുടെയും സാമ്പത്തിക ആവിശ്യങ്ങള്‍ക്കായി നിലകൊള്ളുക എന്ന ഞങ്ങളുടെ പ്രഖ്യാപിത നയമാണ് പുതിയ പരസ്യ കാമ്പയിന്റെ കാതലെന്ന് ശ്രീറാം ഫിനാന്‍സിന്റെ മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എലിസബത്ത് വെങ്കിട്ടരാമന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us