വയനാട്: വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ മുന്നേറ്റത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് ടോം വടക്കന്‍. വയനാട് ജനസംഖ്യാപരമായി ഒരു പ്രത്യേക സമുദായത്തിന് ശക്തിയുള്ള പ്രദേശമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
വയനാട്ടില്‍ ആരു ജയിക്കും തോല്‍ക്കും എന്നതല്ല പ്രശ്നം, ആരുടെ പിന്തുണയാണ് നിങ്ങള്‍ സ്വീകരിക്കുന്നത് എന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നിങ്ങള്‍ പിഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും പിന്തുണ സ്വീകരിക്കുന്നു. ഇവ ദേശവിരുദ്ധ സംഘടനകളാണ്. നിങ്ങള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്താല്‍ നിങ്ങള്‍ ദേശവിരുദ്ധമായ എന്തെങ്കിലും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം.
അതിനാല്‍, കോണ്‍ഗ്രസ് നേതാക്കളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് നിര്‍ത്തുക, കാരണം ഇന്ത്യയിലെ ജനങ്ങള്‍ ഉണര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷമായി ഉയര്‍ന്നിരുന്നു. പ്രിയങ്ക ഗാന്ധി 1,40,524 വോട്ടുകള്‍ക്ക് മുന്നിലാണ്. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 643 വോട്ടുകള്‍ക്ക് മുന്നിലാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 8610 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.