ടൂറിസം വകുപ്പിന്റെ 'വിഷൻ 2031 ലോകം കൊതിക്കും കേരളം' സെമിനാർ: ഒക്ടോബർ 25-ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍

New Update
Kerala Tourism

ഇടുക്കി: കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'വിഷൻ 2031 ലോകം കൊതിക്കും കേരളം' എന്ന സെമിനാറിന് ഒക്ടോബർ 25-ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടക്കും. സംസ്ഥാന ടൂറിസം വികസന സമിതിയുടെ സഹകരണത്തോടെയാണ് പരിപാടി. ടൂറിസം മേഖലയിലെ പ്രമുഖർ, വിദേശ പ്രതിനിധികൾ, വ്യവസായ രംഗത്തെ പ്രമുഖർ, പ്രൊഫഷണലുകൾ, യുവ സംരംഭകർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന ഈ സെമിനാറിൽ ടൂറിസം മേഖലയുടെ ഭാവിയെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ നടക്കും.

Advertisment

സമ്പൂർണ്ണ സുരക്ഷ, ശുചിത്വം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങൾ മുതൽ ഭാവിയിൽ ടൂറിസം മേഖലയുടെ സാമൂഹിക അടിത്തറയുടെ ആവശ്യകതയെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്യും. ടൂറിസം മേഖലയുടെ സുസ്ഥിരമായ വികസനത്തെയും പ്രോത്സാഹനത്തെയും സഹായിക്കുന്നതാണ് ഈ സെമിനാറുകൾ.

ടൂറിസം മേഖലയിലെ പ്രധാന വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്നതിനൊപ്പം, ഉത്തരവാദിത്ത ടൂറിസം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം, അനുഭവ ടൂറിസം, പുനരുജ്ജീവന ടൂറിസം, ഡിസൈന്‍ പോളിസിയ്ക്ക് അപ്പുറം, ടൂറിസം വിദ്യാഭ്യാസവും നൈപുണ്യവികസനവും, ടൂറിസം കേന്ദ്രങ്ങളുടെ രൂപകല്‍പന-വെല്ലുവിളികളും അവസരങ്ങളും, പുതിയ ടൂറിസം സാങ്കേതികവിദ്യകള്‍, പൈതൃക-സാംസ്ക്കാരിക-ആത്മീയ ടൂറിസം, ബിസിനസ് നവീകരണവും നിക്ഷേപ സാധ്യതകളും സാഹസിക ടൂറിസം, മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾ തുടങ്ങിയവയുമാണ് സെമിനാറിലെ ചർച്ചാ വിഷയങ്ങളാണ്.

ഈ സെമിനാറുകളിലൂടെ ഉരുത്തിരിയുന്ന ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും വകുപ്പിന്റെ തുടർ പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകാനാണ് ഉദ്ദേശിക്കുന്നത്. സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യാം.

https://www.keralatourism.org/vision-2031

കൂടുതൽ വിവരങ്ങൾക്കായി കേരള ടൂറിസം വെബ്സൈറ്റ് സന്ദർശിക്കുകയോ, keralatourism.vision.2031@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്

Advertisment