പാലക്കാട്: പാലക്കാട് തിരുവാഴിയോട്ട് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. ബസ് ഏതാണ്ട് പൂർണമായി കത്തിനശിച്ചു.
കോഴിക്കോട് നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന A1 ബസിനാണ് തീ പിടിച്ചത്. കോങ്ങാട് നിന്ന് അഗ്നിരക്ഷാ യൂണിറ്റ് എത്തി തീയണച്ചു.
അപകട കാരണം ഷോർട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. അതേസമയം അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.