മലമ്പുഴയിലെത്തിയ വിനോദ സഞ്ചാരികളുടെ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു; നിയന്ത്രണം വിട്ട വാഹനം ഡാമിലേക്ക് ചെരിഞ്ഞ് ചെളിയിൽ താഴ്ന്ന് നിന്നതോടെ വൻ ദുരന്തം ഒഴിവായി

New Update
G

മലമ്പുഴ: തെക്കേ മലമ്പുഴയിലെത്തിയ വിനോദ സഞ്ചാരികളുടെ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട വാഹനം ഡാമിലേക്ക് ചെരിഞ്ഞ് ചെളിയിൽ താഴ്ന്ന് നിന്നതോടെ വൻ ദുരന്തം ഒഴിവായി.

Advertisment

ഞായറാഴ്ച്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പാലക്കാട് മരുതറോഡ് നിവാസികളായ സ്ത്രീകളും കുട്ടികളുമടക്കം ഇരുപത്തിയഞ്ചോളം പേരാണ് ട്രാവലറിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

നാട്ടുകാർ വടം കൊണ്ടുവന്ന് പോലീസിന്റേയും മറ്റു വിനോദ സഞ്ചാരികളുടേയും സഹായത്തോടെ കെട്ടിവലിച്ച് റോഡിലേക്ക് കയറ്റി. എ എസ് ഐ രമേഷ്, സി പി ഒ മാരായ കെ.സി. പ്രസാദ്, സുനിൽകുമാർ, മോഹനൻ, വിവി ശ്രീധരൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

റിസർവോയറിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തികളില്ലാത്തതും കുറ്റിചെടികൾ വളർന്നു നിൽക്കുന്ന വീതി കുറഞ്ഞ റോഡും ഡ്രൈവർമാർക്ക് വശങ്ങൾ കാണാനാവാത്തതാണ് അപകടകാരണങ്ങൾ വർദ്ധിക്കുന്നത്.

അപകട സൂചനാ ബോർഡുകൾ ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പലയിടത്തും വിനോദസഞ്ചാരികൾ വെള്ളത്താലിറങ്ങുന്നതും അപകടം വരുത്തി വെക്കും. ഞായറാഴ്ചയായതിനാൽ മലമ്പുഴയിൽ നല്ല തിരക്കും ഉണ്ടായിരുന്നു. ഇടക്കിടെ പോലീസ് പെട്രോളിങ്ങ് നടത്തി വിനോദ സഞ്ചാരികൾക്ക് അപകട മുന്നറിയിപ്പ് നൽകി നിയന്ത്രിക്കുന്നുണ്ട്.

റോഡ് സൈഡിലെ കുറ്റിക്കാടുകൾ വെട്ടി തെളിയിക്കുക, സംരക്ഷണഭിത്തികെട്ടുക, അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കുക എന്നി ആവശ്യങ്ങൾ ശക്തമായിരിക്കയാണ്.

Advertisment