/sathyam/media/media_files/VcZqz2q8i4H4JG0iOSUd.jpg)
കൊല്ലം: പ്രശസ്ത മലയാള നടൻ ടി പി മാധവൻ അന്തരിച്ചു. അദ്ദേഹത്തിന് 88 വയസ്സായിരുന്നു.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 കളിലും 1990 കളിലും മലയാള സിനിമയിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു ടി പി മാധവൻ
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. താര സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു.
വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് പേരുകേട്ട അദ്ദേഹം സ്‌ക്രീനിലെ പ്രിയപ്പെട്ട സാന്നിധ്യമായും വ്യവസായത്തിൻ്റെ അവിഭാജ്യ ഘടകമായും മാറി. ആരോഗ്യപരമായ വെല്ലുവിളികൾക്കിടയിലും രാമു കാര്യാട്ട് അവാർഡ്, പ്രേം നസീർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.
കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് മാധവന്‍. 1975ല്‍ പുറത്തിറങ്ങിയ രാഗമാണ് ആദ്യസിനിമ. നൂറിലധികം സിനിമകളില്‍ ചെറുതും വലതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അയാള്‍ കഥയെഴുതകയാണ്, നാടോടിക്കാറ്റ്, അനന്തഭദ്രം, സന്ദേശം, പാണ്ടിപ്പട തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു.
സംസ്‌കാരം നാളെ വൈകീട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും