ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് ഇത്തരമൊരു വിധി ജനങ്ങളില്‍ നിന്നും ഉണ്ടായി എന്ന് സൂക്ഷ്മമായി എല്‍ഡിഎഫ് പരിശോധിക്കുമെന്ന് ടിപി രാമകൃഷ്ണന്‍

ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

New Update
tp ramakrishnan21

തിരുവനന്തപുരം:  എന്തുകൊണ്ട് ഇത്തരമൊരു വിധി ജനങ്ങളില്‍ നിന്നും ഉണ്ടായി എന്ന് സൂക്ഷ്മമായി എല്‍ഡിഎഫ് പരിശോധിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. 

Advertisment

ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയാവുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി മാനിച്ചുകൊണ്ട് തുടര്‍ നിലപാടുകള്‍ ഇടതുമുന്നണി സ്വീകരിക്കും. 


ജനഹിതം താഴേതലത്തില്‍ സൂക്ഷ്മമായി പരിശോധിച്ച് ഞങ്ങളുടെ നിലപാടുകള്‍ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തലിനു വിധേയമാക്കി മുന്നോട്ടു പോകുമെന്നാണ് ജനങ്ങളോട് പറയാനുള്ളത് എന്നും അദ്ദേഹം പ്രതികരിച്ചു.

Advertisment