Advertisment

‘മുഖ്യമന്ത്രിക്ക് ജനങ്ങൾ നൽകിയ സൂര്യശോഭ കെടുത്താനാവില്ല'; പി.വി അൻവറിന് പാർട്ടി മറുപടി നൽകുമെന്ന് ടി.പി രാമകൃഷ്ണൻ

New Update
H

തിരുവനന്തപുരം: പി.വി. അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. അൻവറിന് പാർട്ടി മറുപടി നൽകുമെന്ന് രാമകൃഷ്ണൻ പറഞ്ഞു.

Advertisment

അൻവർ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിക്ക് ജനങ്ങൾ നൽകിയ സൂര്യശോഭ അൻവറിന് കെടുത്താൻ സാധിക്കില്ലെന്നും ടി.പി രാമകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

പാർട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാണ് പി.വി അൻവർ വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം വിളിച്ചത്. താൻ ഉന്നയിച്ച ആരോപണങ്ങളിൽ തന്നെ പ്രതിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

പാർട്ടി പറഞ്ഞതനുസരിച്ച് താൻ കീഴടങ്ങിയിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞപ്പോഴായിരുന്നു അത്. എന്നാൽ, അത്തരമൊരു പരിശോധന നടക്കുന്നില്ലെന്ന് പി.വി അൻവർ പറഞ്ഞു.

 

 

Advertisment