Advertisment

ആരോപണങ്ങളിൽ വസ്തുതയുണ്ടോയെന്ന് നോക്കി തുടർനടപടി, അൻവർ പാർട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങൾ പറയുന്നത്; എം ആർ അജിത് കുമാർ, പി ശശി എന്നിവർക്കെതിരായ പി വി അൻവറിന്റെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് ടി പി രാമകൃഷ്ണൻ

സിപിഐഎമ്മുമായി സഹകരിക്കുന്ന വ്യക്തി എന്ന നിലയിൽ വിവരങ്ങൾ ആരായും

New Update
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 18000 ല്‍ അധികം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌ ; ഇത് സർവ്വകാല റെക്കോർഡാണ് ; ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരായ പി വി അൻവറിന്റെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.

Advertisment

ആരോപണങ്ങളിൽ വസ്തുതയുണ്ടോയെന്ന് നോക്കി തുടർനടപടിയുണ്ടാകുമെന്നും അൻവർ പാർട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അൻവർ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നയാളാണ്. സിപിഐഎമ്മുമായി സഹകരിക്കുന്ന വ്യക്തി എന്ന നിലയിൽ വിവരങ്ങൾ ആരായും. തെളിവുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

 

Advertisment