/sathyam/media/media_files/2025/12/08/senkumar-dileep-2025-12-08-20-46-03.jpg)
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തനാക്കപ്പെട്ട ദിലീപ്, ഉന്നത പോലീസുദ്യോഗസ്ഥയ്ക്കെതിരേ ഗൂഢാലോചന ആരോപിച്ച സാഹചര്യത്തിൽ അതേക്കുറിച്ച് അന്വേഷണത്തിന് സാദ്ധ്യത.
ദിലീപിന്റെ പ്രതികരണത്തിലെ ഉള്ളടക്കത്തിലെ ഗുരുതര ആരോപണങ്ങളിൽ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിക്ക് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതി നൽകി.
ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവർക്ക് താല്പര്യമുള്ള അന്വേഷണ സംഘത്തിലുണ്ടായിരുന്ന ചില പൊലീസിലെ ക്രിമിനൽ സംഘവുമാണ് തന്നെ കളവായി കേസിൽ ഉൾപ്പെടുത്തിയതെന്ന് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നടന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.
ആരോപണത്തിൽ നടന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണം ആഭ്യന്തര വകുപ്പ് നടത്തണമെന്നാണ് പരാതി.
അതേസമയം, ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയതെന്ന് ആവർത്തിച്ച് മുൻ ഡിജിപി ടി.പി സെൻകുമാറും രംഗത്തെത്തി.
/filters:format(webp)/sathyam/media/media_files/2025/12/08/tp-1765198253-2025-12-08-20-46-03.webp)
2017ലും സെൻകുമാർ ഇക്കാര്യം പറഞ്ഞിരുന്നു. കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനു ശേഷം അയാൾക്കെതിരെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക , അതിനുവേണ്ടി വ്യാജമായ കാര്യങ്ങൾ ഉണ്ടാക്കുക.
ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടത് ? സെൻകുമാർ ചോദിക്കുന്നു. ആദ്യം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടത്. അത് ഒരു പ്രീ ഡിസ്പോസ്ഡ് കണ്ടീഷനിൽ ആയിരിക്കരുത് അന്വേഷണ തലവനും അന്വേഷണ സംഘംവും. ഓപ്പൺ മൈൻഡോട്കൂടി വേണം കേസ് അന്വേഷിക്കേണ്ടത്.
ഈ കേസിൽ മാത്രമല്ല ഇനിയും പല കേസുകളിലും ഇത്തരം കാര്യങ്ങൾ പുറത്തുവരും. അതിൽ ഒന്നായിരിക്കും ആലുവയിൽ ട്രെയിനിൽ നിന്ന് ഒരു സ്ത്രീയെ പുഴയിൽ തള്ളിയിട്ടു കൊന്നു എന്ന കേസ്. പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധർ ആയിരിക്കണം.
"ഞാൻ അന്വേഷിക്കുന്ന കേസിൽ എല്ലാം ഞാൻ പറയുന്നവർ ആണ് പ്രതികൾ " എന്നല്ല പറയേണ്ടത്. അതിലെ തെളിവുകൾ എന്തെല്ലാമാണ്, അതിന്റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകേണ്ടത്.
കള്ളത്തെളിവുകൾ ഒരിക്കലും ഉണ്ടാക്കരുത്. "ഇല്ലാത്ത തെളിവ് ഉണ്ടാക്കാൻ പോലീസ് പോകരുത് ! ". ഇതാണ് തന്റെ അഭിപ്രായമെന്നും സെൻകുമാർ പറയുന്നു.
2017ൽ ഐജി ദിനേന്ദ്ര കശ്യപും, എസ്.പി സുദർശനും മാത്രമേ തന്നോട് സംസാരിച്ചിട്ടുള്ളുവെന്നും മറ്റ് സീനിയർ ഓഫീസർമാർ ആരും എന്നോട് സംസാരിച്ചിട്ടില്ലെന്നുെ സെൻകുമാർ പറയുന്നു.
സ്റ്റേറ്റ് പോലീസ് ചീഫ് ആയി 2 മാസത്തേക്കു മാത്രം തിരിച്ചു വന്നതുകൊണ്ടാണിത്. എന്നിരുന്നാലും കേസ് ഇങ്ങനെയാണെന്ന് അന്ന് തന്നെ മനസ്സിലായി. അതുവരെയുള്ള തെളിവുകളിൽ ദിലീപിനെ ഈ സംഭവവുമായി ബന്ധിപ്പിക്കുന്നത് ഒന്നും കണ്ടെത്തിയിരുന്നില്ല.
സത്യസന്ധതയ്ക്കല്ല സ്വന്തം പ്രാമാണ്യത്തിനാണ് പ്രാധാന്യം എന്ന് വിശ്വസിക്കുന്ന ചില ഓഫീസർമാർ ഉണ്ട്. അതുകൊണ്ടാണ് പല കേസുകളും ഇങ്ങനെയാകുന്നതെന്നും സെൻകുമാർ പറയുന്നു.
/filters:format(webp)/sathyam/media/media_files/2025/11/16/1510252-tp-senkumar-1-2025-11-16-12-35-14.webp)
എന്നാൽ ഉന്നത പദവികൾ മോഹിച്ചാണ് സെൻസേഷണലായ കേസിൽ ദിലീപിനെ ഐ.പി.എസ് ഉദ്യോഗസ്ഥ കുടുക്കിയതെന്നാണ് ദിലീപിന്റെ അനുകൂലികൾ ആരോപണം ഉന്നയിക്കുന്നത്.
സ്വാമിയുടെ ലിംഗച്ഛേദ കേസിലടും സൗമ്യ കേസിലുമടക്കം പ്രതിച്ഛായ മങ്ങി നിന്ന ഉദ്യോഗസ്ഥ, ഈ കേസിൽ ദിലീപിനെ മനപൂർവം പ്രതിയാക്കുകയായിരുന്നെന്നാണ് ദിലീപ് ക്യാമ്പിന്റെ ആരോപണം.
മേൽക്കോടതികൾ കൂടി ദിലീപിനെ വെറുതേവിട്ടാൽ 85ദിവസം ജയിലിൽ കിടന്ന ദിലീപ് പോലീസ് ഉദ്യോഗസ്ഥർക്കിതിരേ നഷ്ടപരിഹാരക്കേസ് നൽകാനും സാദ്ധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us