/sathyam/media/media_files/2026/01/30/traffic-signal-2026-01-30-21-51-50.jpg)
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
നാളെ (ജനുവരി 31) ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെയാണ് നിയന്ത്രണം. സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ലെന്നും സിറ്റി പോലീസ് അറിയിച്ചു.
പാർക്കിംഗ് ക്രമീകരണങ്ങൾ:
ഇരുചക്ര വാഹനങ്ങൾ: സ്റ്റേഡിയത്തിന് സമീപത്തെ ഗ്രൗണ്ട്, അമ്പലത്തിൻകര ജമാ അത്ത് ഗ്രൗണ്ട്, അമ്പലത്തിൻകര-ടെക്നോപാർക്ക് റോഡ് വശങ്ങൾ.
ആറ്റിങ്ങൽ ഭാഗത്തുനിന്നുള്ള കാറുകൾ: അൽസാജ് കൺവെൻഷൻ സെന്റർ, കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൗണ്ട്.
ശ്രീകാര്യം, കാട്ടായിക്കോണം ഭാഗത്തുനിന്നുള്ളവർ: എൽ.എൻ.സി.പി.ഇ, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, ബി.എഡ് കോളേജ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
തിരുവല്ലം, ചാക്ക ഭാഗത്തുനിന്നുള്ളവർ:ആനയറ വേൾഡ് മാർക്കറ്റ് ഗ്രൗണ്ട്, കരിക്കകം ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്.
അൽസാജ്, വേൾഡ് മാർക്കറ്റ്, കരിക്കകം എന്നിവിടങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ആളുകളെ എത്തിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സൗജന്യ ഷട്ടിൽ സർവീസുകൾ നടത്തും.
യാത്രാ വഴിതിരിച്ചുവിടൽ:
- ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാര്യവട്ടത്ത് തിരക്കുണ്ടെങ്കിൽ വെട്ടുറോഡ് വഴി തിരിച്ചുവിടും.
- ആറ്റിങ്ങലിൽ നിന്ന് സിറ്റിയിലേക്ക് പോകേണ്ടവർ വെട്ടുറോഡ്-ചന്തവിള-കാട്ടായിക്കോണം വഴി പോകണം.
- ഉള്ളൂരിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകേണ്ടവർ ആക്കുളം-കുഴിവിള ബൈപ്പാസ് വഴി പോകണം.
മത്സരശേഷം: യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തൃപ്പാദപുരം വഴി ബൈപ്പാസിലേക്ക് പ്രവേശിക്കണം. മറ്റുള്ളവർ പുല്ലാന്നിവിള-പോത്തൻകോട്-മംഗലാപുരം വഴി പോകണം.
റോഡ് വശങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവർ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2558731, 9497930055.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us