/sathyam/media/media_files/2026/01/13/heavy-traffic-jam-in-kadappattoor-temple-junction-2026-01-13-17-16-44.jpg)
കോട്ടയം: പാലാ കടപ്പാട്ടൂര്‍ അമ്പലം ജങ്ഷനില്‍ വന്‍ ഗതാഗതക്കുരുക്കിനെ തുടര്‍ന്നു യാത്ര മുടങ്ങുന്ന അവസ്ഥ. പ്രതിഷേധ സമരം നടത്തി അയ്യപ്പഭക്തര്‍.
ഇന്ന് ഉച്ചയോടെയാണു കടപ്പാട്ടൂര്‍ അമ്പലം ജങ്ഷനില്‍ വാഹനങ്ങള്‍ ചലിക്കാനാവാത്ത വിധമുള്ള കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്നു ശബരിമല യാത്രികര്‍ ഇവിടെ പ്രതിഷേധ സമരം നടത്തി.
എന്നാല്‍, പോലീസിന്റെ അതിദ്രുത ഇടപെടലില്‍ ഗതാഗതക്കുരുക്കിനു മോചനമാവുകയും ഗതാഗതകുരുക്കിനു പരിഹാരമുണ്ടാക്കുകയും ചെയ്തു.
വിവിധ സ്ഥലങ്ങളില്‍ നിന്നും കടപ്പാട്ടൂര്‍ ജങ്ഷനില്‍ എത്തി കടപ്പാട്ടൂര്‍ അമ്പലത്തിലേക്കു പ്രവേശിക്കുന്ന വാഹനങ്ങള്‍ തിരികെ അതുവഴി തന്നെ ഇറങ്ങി പൊന്‍കുന്നം പാലം കയറി പോകുന്നതാണു ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്.
അമ്പലമുറ്റത്ത് നിന്നും കടപ്പാട്ടൂര്‍ ബൈപ്പാസ് വഴി പന്ത്രണ്ടാം മൈല്‍ എത്തി പൊന്‍കുന്നം റൂട്ടിലേക്ക് യാത്ര തിരിക്കാം എന്നുള്ളത് അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന്റെ വിദൂര ദേശങ്ങളില്‍ നിന്നും വരുന്ന പലര്‍ക്കും അറിവില്ല എന്നതൊരു കാര്യമാണ്.
അമ്പലമുറ്റത്തു നിന്നു തന്നെ കടപ്പാട്ടൂര്‍ ബൈപ്പാസ് വഴി പൊന്‍കുന്നം റൂട്ടിലേക്ക് അയ്യപ്പഭക്തരുടെ വണ്ടി തിരിച്ചുവിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു നാട്ടുകാര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us