സ്വകാര്യ ബസില്‍ നിന്ന് വീണ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

വളാഞ്ചേരിയില്‍ നിന്നും കോട്ടയ്ക്കലിലേക്ക് പോവുകയായിരുന്ന അറഫ എന്ന സ്വകാര്യ ബസ് പറമ്പിലങ്ങാടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം

New Update
conductor death

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. കുളത്തൂര്‍ ഓണപ്പുട സ്വദേശി മന്‍സൂര്‍ ആണ് മരിച്ചത്. തൃശ്ശൂര്‍ – കോഴിക്കോട് ദേശീയപാതയില്‍ ചങ്കുവെട്ടിയ്ക്ക് സമീപം ഖുര്‍ബാനിയിലായിരുന്നു ഇന്നലെ വൈകിട്ട് അപകടം ഉണ്ടായത്.

Advertisment

വളാഞ്ചേരിയില്‍ നിന്നും കോട്ടയ്ക്കലിലേക്ക് പോവുകയായിരുന്ന അറഫ എന്ന സ്വകാര്യ ബസ് പറമ്പിലങ്ങാടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. നിര്‍ത്താനൊരുങ്ങിയ ബസില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കണ്ടക്ടറായ മന്‍സൂര്‍ കാല്‍ തെന്നി റോഡിലേയ്ക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

Advertisment