ചരക്ക് ട്രെയിന്‍ തകരാറിലായി; ഷൊര്‍ണൂര്‍ - തൃശൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടു, ട്രെയിനുകള്‍ വൈകി ഓടുന്നു

New Update
H

തൂശൂര്‍: ചരക്ക് ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ - തൃശൂര്‍ പാതയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഷൊര്‍ണൂര്‍ ബി ക്യാബിന് മുന്നിലാണ് ചരക്കുവണ്ടിയുടെ എഞ്ചിന്‍ തകരാറിലായത്. ഇതേതുടര്‍ന്ന് ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

Advertisment

വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പിടിച്ചിട്ടു. ബിലാസ്പുര്‍ - എറണാകുളം എക്സ്പ്രസ് മാറനെല്ലൂര്‍ സ്റ്റേഷനില്‍ ഒന്നര മണിക്കൂറാണ് പിടിച്ചിട്ടത്. കണ്ണൂര്‍ എറണാകളും ഇന്റര്‍സിറ്റി എക്സ്പ്രസ് ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.

Advertisment