കനത്തമഴയില്‍ അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടിവീണു. മലബാറില്‍ ഇന്നും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതോടെ യാത്രക്കാര്‍ ദുരിതത്തില്‍

കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ റൂട്ടിലാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. പ്രശ്നം പരിഹരിച്ച് ഉടന്‍ തന്നെ ട്രെയിന്‍ ഗതാഗതം പുനഃ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

New Update
trainUntitledsjay

കോഴിക്കോട്: കനത്തമഴയില്‍ അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. 

Advertisment

കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ റൂട്ടിലാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. പ്രശ്നം പരിഹരിച്ച് ഉടന്‍ തന്നെ ട്രെയിന്‍ ഗതാഗതം പുനഃ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.


താത്ക്കാലികമായി രണ്ടാമത്തെ ട്രാക്കിലൂടെ ട്രെയിന്‍ കടത്തിവിടുന്നുണ്ട്. പ്രശ്നം പൂര്‍ണമായി പരിഹരിക്കുന്നത് വരെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും.