പരപ്പനങ്ങാടിയിൽ പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

New Update
1000404992

പരപ്പനങ്ങാടി: പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടി തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളം സ്വദേശിയും പരപ്പനങ്ങാടി ഇഷ ഗോൾഡിന്‍റെ പാർട്ണറുമായ ഫൈസൽ പുതിയ നാലകത്തിന്‍റെ മകൻ അമിൻഷ ഹാശിം (11) ആണ് മരിച്ചത്.

Advertisment

കൂട്ടുകാരോടപ്പം ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോയാണ് അപകടം. വള്ളിക്കുന്ന് ബോഡ് സ്ക്കൂൾ അഞ്ചാം തരം വിദ്യാർഥിയാണ്. മാതാവ്: ഷാഹിന (നഹാസ് ഹോസ്പിറ്റൽ). സഹോദരങ്ങൾ: അമൻ മാഷിം, അയിഷ ഫല്ല.

Advertisment