കോഴിക്കോട് ട്രെയിനിന്‍റെ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാൽവിരലുകൾ പ്ലാറ്റ്ഫോമിനിടയിൽപെട്ട് അറ്റു

New Update
train

കോഴിക്കോട്: ട്രെയിനിന്‍റെ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാൽവിരലുകൾ പ്ലാറ്റ്ഫോമിനിടയിൽപെട്ട് അറ്റു. പാലക്കാട്-കണ്ണൂർ എക്സ്പ്രസിലെ യാത്രക്കാരനാണ് പരിക്കേറ്റത്.

Advertisment

സ്റ്റെപ്പിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ കാൽ കോഴിക്കോട് വെസ്റ്റ്ഹിൽ സ്റ്റേഷനിൽ വെച്ച് പ്ലാറ്റ്ഫോമിൽ തട്ടുകയായിരുന്നു. വിരലുകൾ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് അറ്റതോടെ രക്തമൊഴുകി. 

തുടർന്ന് ആർ.പി.എഫുകാരെ വിവരമറിയിച്ചു. ട്രെയിൻ തൊട്ടടുത്ത എലത്തൂർ സ്റ്റേഷനിലെത്തിയപ്പോൾ പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി.

 

Advertisment