New Update
/sathyam/media/media_files/2025/12/05/train-attack-2025-12-05-08-22-27.jpg)
കൊച്ചി : കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ് ട്രാക്കിൽ ആട്ടുകല്ല് കണ്ടത്.
Advertisment
റെയിൽവേ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രാക്കിലാണ് ആട്ടുകല്ല് കണ്ടെത്തിയത് .
കൊച്ചുവേളിയിലെ ലോക്കോ പൈലറ്റാണ് ആട്ടുകല്ല് ട്രാക്കില്‍ കിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് റെയില്‍വെ പൊലീസിനെയും ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയും ചെയ്തു.
റെയില്‍വെ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍ ആരോ ട്രാക്കിലേക്ക് എടുത്തുവെച്ചതാകാമെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us