ട്രാ​ക്കി​ൽ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾക്ക് നി​യ​ന്ത്ര​ണം. ചിലത് റ​ദ്ദാ​ക്കി, നിരവധി ട്രെയിനുകൾ വഴി തിരിച്ചുവിടും

New Update
Untitled

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. 

Advertisment

ന​മ്പ​ർ 56605 ഷൊ​ർ​ണൂ​ർ ജ​ങ്ഷ​ൻ-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ ഒ​ക്ടോ​ബ​ർ ഏ​ഴി​ന് പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി. സെ​പ്തം​ബ​ർ 18, 22, 26, 29 തി​യ​തി​ക​ളി​ൽ ന​മ്പ​ർ 16325 നി​ല​മ്പൂ​ർ-​കോ​ട്ട​യം എ​ക്സ്പ്ര​സ് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ഈ ​ട്രെ​യി​ൻ തൃ​പ്പൂ​ണി​ത്തു​റ​ക്കും കോ​ട്ട​യ​ത്തി​നു​മി​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. 

സെ​പ്തം​ബ​ർ 19ന് ​ന​മ്പ​ർ 12695 ഡോ. ​എം.​ജി.​ആ​ർ. ചെ​ന്നൈ സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് കോ​ട്ട​യ​ത്ത് അ​വ​സാ​നി​പ്പി​ക്കും. കോ​ട്ട​യ​ത്തി​നും തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​നും ഇ​ട​യി​ൽ സ​ർ​വി​സ് ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും.

ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടു​ന്ന ട്രെ​യി​നു​ക​ൾ

ട്രെ​യി​ൻ ന​മ്പ​ർ 16343 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​മ​ധു​ര ജ​ങ്ഷ​ൻ അ​മൃ​ത എ​ക്‌​സ്‌​പ്ര​സ് സെ​പ്തം​ബ​ർ 20ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റോ​പ്പ് ഒ​ഴി​വാ​ക്കി ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​വും.

ന​മ്പ​ർ 22503 ക​ന്യാ​കു​മാ​രി-​ദി​ബ്രു​ഗ​ഢ് വി​വേ​ക് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് സെ​പ്തം​ബ​ർ 20ന് ​ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ചെ​ങ്ങ​ന്നൂ​രി​ലും കോ​ട്ട​യ​ത്തും സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി ആ​ല​പ്പു​ഴ വ​ഴി ഓ​ടി​ക്കും.

Advertisment