മാവേലിക്കര - ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റപ്പണി; നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു.

New Update
train

തിരുവനന്തപുരം: മാവേലിക്കര - ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റുപ്പണി നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. 

Advertisment

നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍ എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് പൂര്‍ണമായി റദ്ദാക്കി.

ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു.

ട്രെയിന്‍ നമ്പര്‍ 16327 മധുര- ഗുരുവായൂര്‍ എക്‌സ്പ്രസ്: നവംബര്‍ 22ന് മധുരയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

 കൊല്ലത്തിനും ഗുരുവായൂരിനും ഇടയില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കി.

ട്രെയിന്‍ നമ്പര്‍ 16328 ഗുരുവായൂര്‍ - മധുര എക്‌സ്പ്രസ്: നവംബര്‍ 23ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ ഗുരുവായൂരിനും കൊല്ലത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.

കൊല്ലത്ത് നിന്ന് പകല്‍ 12.10-ന് മധുരയിലേക്ക് യാത്ര തുടങ്ങും.

ട്രെയിന്‍ നമ്പര്‍ 16366 നാഗര്‍കോവില്‍ - കോട്ടയം എക്‌സ്പ്രസ്: നവംബര്‍ 22ന് നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കായംകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും.

കായംകുളം ജങ്ഷനും കോട്ടയത്തിനും ഇടയില്‍ സര്‍വീസ് ഉണ്ടാകില്ല.

ട്രെയിന്‍ നമ്പര്‍ 12695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്: നവംബര്‍ 21-ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്: നവംബര്‍ 22-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രലിനും കോട്ടയത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി. ഇത് കോട്ടയത്ത് നിന്ന് അതിന്റെ സമയക്രമം അനുസരിച്ച് രാത്രി 8.05-ന് ചെന്നൈയിലേക്ക് യാത്ര പുറപ്പെടും.

വഴിതിരിച്ചുവിട്ട ട്രെയിന്‍ സര്‍വീസുകള്‍:

നവംബര്‍ 22-ന് പുറപ്പെടേണ്ട 9 ട്രെയിനുകള്‍ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. ഈ സര്‍വീസുകള്‍ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കും.

 പകരം, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

'പിണറായി വിജയന്‍ അറിയാതെ ഒന്നും നടക്കില്ല; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം; ദേവസ്വം ബോര്‍ഡുകളുടെ ഭരണം കേന്ദ്രത്തിന് നല്‍കണം'


വഴിതിരിച്ചുവിട്ട ട്രെയിനുകള്‍:

ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16312 തിരുവനന്തപുരം നോര്‍ത്ത് ശ്രീ ഗംഗാനഗര്‍ വീക്ക്ലി എക്‌സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 01464 തിരുവനന്തപുരം നോര്‍ത്ത് ലോകമാന്യ തിലക് ടെര്‍മിനസ് വീക്ക്ലി സ്‌പെഷ്യല്‍

ട്രെയിന്‍ നമ്പര്‍ 16319 തിരുവനന്തപുരം നോര്‍ത്ത് SMVT ബംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16629 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16343 തിരുവനന്തപുരം സെന്‍ട്രല്‍ രാമേശ്വരം അമൃത എക്‌സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16349 തിരുവനന്തപുരം നോര്‍ത്ത് നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ്സ്

ട്രെയിന്‍ നമ്പര്‍ 16347 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്സ്

Advertisment