New Update
/sathyam/media/media_files/2025/01/23/QG9AKoVpPzBbvPGvgkPf.jpg)
അമ്പലപ്പുഴ: തകഴി റെയില്‍വേ ഗേറ്റില്‍ ഓട്ടോറിക്ഷയിടിച്ച് ക്രോസ് ബാര്‍ തകര്‍ന്നു. ഇന്ന് രാവിലെയാണ് തകഴി പച്ച ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിടിച്ചത്. ട്രെയിന്‍ കടന്നു പോകുന്നതിനായി ഗേറ്റ് അടച്ച സമയത്താണ് രണ്ട് യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയിടിച്ച് ക്രോസ് ബാര്‍ തകര്‍ന്നത്.
അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ ഭാഗം തകര്‍ന്നു. പരിക്കേറ്റ യാത്രക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ റെയില്‍വേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണി ആരംഭിച്ചു.
അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഉച്ചയോടെ ഗേറ്റ് തുറന്നുകൊടുത്തതോടെ ഗതാഗതം സാധാരണ നിലയിലായി. റെയില്‍വെ ഗേറ്റ് അടച്ചതോടെ ഈ റൂട്ടിനെ ആശയിക്കുന്ന നൂറു കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
ആലപ്പുഴ ഭാഗത്തു നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ തകഴി ആശുപത്രി ജംഗ്ഷനിലും തിരുവല്ലയില്‍ നിന്നുള്ള ബസുകള്‍ തകഴി ജംഗ്ഷനിലും സര്‍വീസ് അവസാനിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് നിരവധി ദീര്‍ഘദൂര ചരക്ക് ലോറികളും മറ്റ് വാഹനങ്ങളുമാണ് തകഴിയില്‍ കുടുങ്ങിക്കിടന്നത്. സ്ഥിരം അപകട മേഖലയായ തകഴിയില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്ന് ദീര്‍ഘനാളായി ആവശ്യമുയര്‍ന്നെങ്കിലും ഇതുവരെ ഇത് യാഥാര്‍ത്ഥ്യമായിട്ടില്ല.