കോഴിക്കോട് : ദേശീയ പാത 66 ലെ മണ്ണിടിച്ചൽ മൂലം റോഡ് ഗതാഗതം കൂടുതൽ ദുഷ്കരമായതിനാൽ തീവണ്ടി യാത്രയെ ആശ്രയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിചിരിക്കുകയാണ് .
ഈ സാഹചര്യത്തിൽ മലബാറിൽ ഷൊർണൂരിനും കാസർഗോഡിനും ഇടയിൽ ട്രെയിൻ യാത്രാ സൗകര്യം വർധിപ്പിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ വർക്കിംഗ് ചെയർമാനും, മലബാർ ഡെവലപ്മെന്റ് കൌൺസിൽ പ്രസിഡന്റുമായ ഷെവലിയാർ സി.ഇ. ചാക്കുണ്ണിയും കേരള റീജിയൻ കൺവീനർ അഡ്വ. എം. കെ. അയ്യപ്പനും നിവേദനം നൽകി കൂടിക്കാഴ്ച നടത്തി .
വൈകീട്ട് 4 മണിക്കൂർ ഷൊർണുർ മുതൽ വടക്കോട്ട് പാസ്സഞ്ചർ ട്രെയിൻ ഇല്ലാത്ത ബുദ്ധിമുട്ടു അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി. മൂന്നു മണിക്കൂർ ഇടവിട്ടു പാളം അറ്റകുറ്റ പണിക്കു ഒഴിച്ചിടേണ്ടെതിനാലാണ് സർവീസ് ഇല്ലാത്തതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. 14 മെമു ട്രെയിനുകൾ കേരളത്തിൽ ഓടുന്നുണ്ടെങ്കിലും ഒന്ന് മാത്രമേ മലബാറിനുള്ളു എന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി.
പാലക്കാട് ഡിവിഷനിലെ പരിധിയിൽ പെടുന്ന ആവശ്യങ്ങൾ അനുഭാവപൂർവം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. കോഴിക്കോട് നിന്ന് പുതുതായി രാവിലെ 10 മണിക്ക് ദിവസവും പാലക്കാട്ടേക്കും അവിടെ നിന്ന് രണ്ടു മണിക്ക് ശേഷം തിരിച്ചു കണ്ണൂരിലേക്കും പാസഞ്ചർ അനുവദിച്ചതിനു നന്ദി അറിയിച്ചു. ഈ ട്രെയിൻ മംഗലാപുരം വരെ നീട്ടിയാൽ യാത്രക്കാർക്ക് ഏറെ ഗുണകരമാവുമെന്നും അവർ അഭ്യർത്ഥിച്ചു.