ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് രാവിലെ ആറ് മണിക്ക് പുറപ്പെട്ടില്ല; വലഞ്ഞ് യാത്രക്കാർ

New Update
H

ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിന്‍ രണ്ടേമുക്കാന്‍ മണിക്കൂര്‍ വൈകും. രാവിലെ ആറ് മണിക്ക് ആലപ്പുഴ സ്റ്റേഷനില്‍ നിന്നും പുറപ്പെടെണ്ട ട്രെയിന്റെ സമയം മാറ്റിയത് മുന്നറിയിപ്പില്ലാതെയാണ്. അതിരാവിലെ മുതല്‍ സ്റ്റേഷനില്‍ എത്തിയ ജോലിക്കാരടക്കം നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

8.45 ഓടെ ട്രെയില്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമെന്നാണ് ഇപ്പോള്‍ റെയില്‍ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ട്രെയിന്‍ വൈകിയാണ് സ്റ്റേഷനില്‍ എത്തിയത്. അതുകൊണ്ട് പരിശോധനയ്ക്ക് ശേഷമേ ട്രെയിന്‍ പുറപ്പെടു എന്നാണ് റെയില്‍വെയുടെ വിശദീകരണം.

Advertisment
Advertisment