ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക... ഒക്ടോബർ 22ന് ചെന്നൈ-കോട്ടയം സ്പെഷൽ സർവീസ് റദ്ദാക്കി:  റെയിൽവേ

ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് കാരണമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്

New Update
train

ചെന്നൈ: ദീപാവലിത്തിരക്ക് പരിഗണിച്ച് ചെന്നൈ സെൻട്രലിൽ നിന്ന് കോട്ടയത്തേക്ക് അനുവദിച്ച സ്പെഷൽ സർവീസ് റദ്ദാക്കിയതായി റെയിൽവേ. ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് കാരണമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.

Advertisment

ഒക്ടോബർ 22 ബുധനാഴ്ച നടത്താനിരുന്ന സർവീസാണ് റദ്ദാക്കിയത്.

സ്പെഷൽ ട്രെയിനിന്റെ (06121) ചെന്നൈയിൽ നിന്നും കോട്ടയത്തേക്കും, തിരിച്ച് കോട്ടയത്തുനിന്ന് (06122) ഒക്ടോബർ 23-നുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്.

Untitled

നവരാത്രിയും ദീപാവലിയും പരിഗണിച്ച് ചെന്നൈ സെൻട്രലിൽനിന്ന് മധുര വഴി ചെങ്കോട്ടയിലേക്ക് അനുവദിച്ചിരുന്ന പ്രത്യേക തീവണ്ടിയാണ് പിന്നീട് കോട്ടയത്തേക്ക് നീട്ടിയത്.

ഒക്ടോബർ 1, 8, 15, 22 തീയതികളിലായിരുന്നു കോട്ടയത്തേക്ക് സർവീസ് നിശ്ചയിച്ചിരുന്നത്.

പുനലൂർ, കൊട്ടാരക്കര, കൊല്ലം, ചെങ്ങന്നൂർ വഴിയായിരുന്നു സർവീസ്.

എസി ത്രീ ടിയർ ഇക്കോണമി കോച്ചുകൾ മാത്രമുള്ള വണ്ടിയുടെ ഒക്ടോബർ ഒന്നിന്റെ സർവീസിൽ നിറയെ ആളുണ്ടായിരുന്നെങ്കിലും പിന്നീടുള്ള സർവീസുകളിൽ പല ബെർത്തുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

ഇതോടൊപ്പം 2025 ഒക്ടോബർ 24, 26 തീയതികളിൽ ചെങ്കൽപ്പേട്ടിൽ നിന്ന് ഉച്ചയ്ക്ക് 3.00ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 06153 ചെങ്കൽപ്പേട്ട് - തിരുനെൽവേലി സൂപ്പർഫാസ്റ്റ് സ്‌പെഷൽ ,
2025 ഒക്ടോബർ 24, 26 തീയതികളിൽ പുലർച്ചെ 04.00 ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 06154 തിരുനെൽവേലി - ചെങ്കൽപ്പേട്ട് സൂപ്പർഫാസ്റ്റ് സ്‌പെഷൽ , 2025 ഒക്ടോബർ 28 ന് രാവിലെ 09.15 ന് നാഗർകോവിലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 06054 നാഗർകോവിൽ - ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സ്‌പെഷൽ, 2025 ഒക്ടോബർ 29 ന് പുലർച്ചെ 04.15 ന് ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 06053 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ - നാഗർകോവിൽ സ്‌പെഷൽ എന്നീ ട്രെയിനുകളും പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

Advertisment