New Update
/sathyam/media/media_files/2025/08/23/train-untitled-2025-08-23-09-47-04.jpg)
കൊല്ലം: ദീപാവലി ആഘോഷം പ്രമാണിച്ച് ബംഗളൂരു-കൊല്ലം പാതയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വെ.
Advertisment
ഒക്ടോബര്‍ 16ന് ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്നും വൈകീട്ട് മൂന്നു മണിക്ക് പുറപ്പെടുന്ന ബംഗളൂരു-കൊല്ലം എക്സ്പ്രസ് (06561) അടുത്ത ദിവസം രാവിലെ 06:20 ന് കൊല്ലത്ത് എത്തിച്ചേരും.
ഒക്ടോബര്‍ 17ന് കൊല്ലത്ത് നിന്നും 10:45ന് പുറപ്പെടുന്ന കൊല്ലം-ബംഗളൂരു കന്റോണ്‍മെന്റ് എക്സ്പ്രസ് (06562) അടുത്ത ദിവസം രാവിലെ 03:30ന് ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തും.
കേരളത്തില്‍ പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ഒക്ടോബര്‍ 13 തിങ്കളാഴ്ച രാവിലെ എട്ടുമണി മുതല്‍ ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഓപണാകും.