സിഎംഎഫ്ആർഐയിൽ മത്സ്യ കർഷകർക്ക് പരിശീലനം

New Update
cmfri

കൊച്ചി: കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന പദ്ധതിയുടെ രാജ്യവ്യാപക ഉദ്ഘാടനത്തോടനുബന്ധിച്ച് ശനിയാഴ് (ഒക്ടോബർ 11)  മത്സ്യ കർഷകർക്ക് സിഎംഎഫ്ആർഐയിൽ പരിശീലനം സംഘടിപ്പിക്കും. രാവിലെ 10ന് ആരംഭിക്കും.

കല്ലുമ്മക്കായ-ഓയിസ്റ്റർ കൃഷിരീതികൾ, കൂടുമീൻ കൃഷി, പെൻ കൾച്ചർ, ബയോഫ്‌ളോക്, പട്ടാളപ്പുഴു ഉപയോഗിച്ചുള്ള മത്സ്യത്തീറ്റ നിർമാണം എന്നിവയിൽ കർഷകർക്ക് പരിശീലന ക്ലാസുകൾ നൽകും. കൂടാതെ, പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ പെട്ട മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും മീൻപിടുത്ത-കാർഷിക ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യും.

സുസ്ഥിരവും ശാസ്ത്രീയവുമായ മത്സ്യകൃഷിരീതികൾ അടുത്തറിയാനും വിദഗ്ധരുമായി സംശയനിവാരണത്തിനും അവസരമുണ്ട്. പ്രവേശനം സൗജന്യമാണ്.

പിഎം ധൻ ധാന്യകൃഷി യോജനയുടെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കർഷകരെ അഭിസംബോധന ചെയ്യുന്നത് ഓൺലൈൻ വഴി തത്സമയം വീക്ഷിക്കാൻ കർഷകർക്ക് അവസരമൊരുക്കും. ഫോൺ- 8921837939.

Advertisment
Advertisment