ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി, സംസ്ഥാനത്ത് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി.ട്രെയിനുകൾ വൈകിയോടുന്നു

ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ ഡി​വി​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​ത്

New Update
train

പാ​ല​ക്കാ​ട്:ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി.

Advertisment

പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ ഡി​വി​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​ത്.

ഇ​തി​നാ​ൽ ചി​ല ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ക​യും ചി​ല സ​ർ​വീ​സു​ക​ള്‍​ക്ക് ആ​രം​ഭ സ്റ്റേ​ഷ​നു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ പ​ല ട്രെ​യി​നു​ക​ളും 40 മു​ത​ല്‍ 50 മി​നി​റ്റ് വ​രെ വൈ​കി​യോ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കൊ​ല്ലം - മ​ച്ച്‌​ലി​പ​ട്ട​ണം സ്പെ​ഷ്യ​ല്‍ (07104), കൊ​ല്ലം - ന​ര​സ​പൂ​ർ സ്പെ​ഷ്യ​ല്‍ (07106), തി​രു​വ​ന​ന്ത​പു​രം - ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ സൂ​പ്പ​ർ​ഫാ​സ്റ്റ് (22633), ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്‌​പ്ര​സ് (12618), മം​ഗ​ളൂ​രു-​ചെ​ന്നൈ വെ​സ്റ്റ് കോ​സ്റ്റ് എ​ക്സ്‌​പ്ര​സ് (22638), രാ​മേ​ശ്വ​രം-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്‌​പ്ര​സ് (16344) എ​ന്നി​വ വൈ​കി​യോ​ടും.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന ട്രെ​യി​നു​ക​ള്‍

ആ​ല​പ്പു​ഴ - ക​ണ്ണൂ​ർ എ​ക്സ്‌​പ്ര​സ് (16307): ജ​നു​വ​രി ഏ​ഴ്, 14, 21, 28, ഫെ​ബ്രു​വ​രി നാ​ല് തീ​യ​തി​ക​ളി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന സ​ർ​വീ​സ് കോ​ഴി​ക്കോ​ട് അ​വ​സാ​നി​പ്പി​ക്കും.

തി​രു​വ​ന​ന്ത​പു​രം - ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി (12081) ജ​നു​വ​രി ഏ​ഴ്, 14, 21, 28, ഫെ​ബ്രു​വ​രി നാ​ല് തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള സ​ർ​വീ​സ് കോ​ഴി​ക്കോ​ട് അ​വ​സാ​നി​പ്പി​ക്കും.

കോ​യ​മ്പ​ത്തൂ​ർ - ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ (56603): ജ​നു​വ​രി 21ന് ​കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പാ​ല​ക്കാ​ട് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

നി​ല​മ്പൂ​ർ റോ​ഡ് - കോ​ട്ട​യം എ​ക്സ്‌​പ്ര​സ് (16325): ജ​നു​വ​രി 10, 20, 29 തീ​യ​തി​ക​ളി​ല്‍ നി​ല​മ്പൂ​ർ റോ​ഡി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

ആ​രം​ഭ സ്റ്റേ​ഷ​നി​ല്‍ മാ​റ്റ​മു​ള്ള ട്രെ​യി​നു​ക​ള്‍

പാ​ല​ക്കാ​ട് - നി​ല​മ്പൂ​ർ റോ​ഡ് പാ​സ​ഞ്ച​ർ (56607): ജ​നു​വ​രി 11, 18, 26, 27 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 6.32ന് ​ല​ക്കി​ടി സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​യി​രി​ക്കും യാ​ത്ര ആ​രം​ഭി​ക്കു​ക.

പാ​ല​ക്കാ​ട് - എ​റ​ണാ​കു​ളം മെ​മു (66609): ജ​നു​വ​രി 26ന് ​രാ​വി​ലെ 7.57ന് ​ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.

Advertisment