/sathyam/media/media_files/GmuMNUkuDQltdWaKB9UJ.jpg)
കോട്ടയം: ട്രെയിനും റെയില്‍വേ സ്റ്റേഷന്‍ പരിസരവും ലഹരിനിരോധിത മേഖലയാണ്. നിയമം ലംഘിച്ചാല്‍ 6 മാസം തടവോ 500 രൂപ പിഴയോ ഈടാക്കാം.
എന്നാല്‍, ട്രെയിനുകളില്‍ മദ്യപിച്ചു കയറുന്നവരും മദ്യക്കുപ്പികളില്‍ നിന്നു മാറ്റി ശീതളപാനീയങ്ങളുമായി കലര്‍ത്തി കൊണ്ടുപോകുന്നത് പതിവാണ്.
/filters:format(webp)/sathyam/media/media_files/2025/03/04/ew0hwuB5phEr1s6wceCD.jpg)
ആരെങ്കിലും മദ്യപിച്ചു കയറുന്നുണ്ടോ എന്നു പോലും പരിശോധിക്കാറില്ല. അലഞ്ഞു തിരിഞ്ഞു നടക്കുന്നവരുടെ താവളം കൂടിയാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങള്‍.
ഇക്കൂട്ടര്‍ നടത്തുന്ന അക്രമങ്ങള്‍ പലതരത്തിലുള്ളതാണ്. സ്‌റ്റേഷന്‍ പരിസരത്ത് ഭിക്ഷാടനം നടത്തുന്ന ഇക്കൂട്ടര്‍ കുറച്ചു പണം കിട്ടിയാല്‍ ഉടന്‍ തന്നെ മദ്യം വാങ്ങി കുടിച്ചു ബോധമില്ലാതെ കിടക്കുന്നതു പതിവാണ്. പലപ്പോഴും ഇക്കൂട്ടരെ തുരത്തി ഓടിച്ചാലും ഇക്കൂട്ടര്‍ മടങ്ങിയെത്തുകയോ മറ്റു റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളിലേക്കു മാറുകയോ ചെയ്യും.
ട്രെയിനുകളിലെ മോഷ്ടാക്കളും അപകടകാരികളാണ്. മോഷണം പിടിക്കപ്പെടുമെന്നുകണ്ടാല്‍ അപായപ്പെടുത്താനും ഇക്കൂട്ടര്‍ മടിക്കാറില്ല.
/filters:format(webp)/sathyam/media/media_files/w7miB46qQGOeiCMkc0oj.jpg)
സമീപകാലത്ത് ട്രെയനുകളിലെ മോഷണം വര്‍ധിച്ചുവരികയാണ്. മൈബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ മാത്രം ലക്ഷ്യമിട്ടു മോഷണം നടത്തുന്ന സംഘങ്ങളുമുണ്ട്.
ലഹരിക്കടത്തുകാരാണ് മറ്റൊരു സംഘം. ഇതര സംസ്ഥാനങ്ങളില്‍ നിന്നു കഞ്ചാവ് ഉള്‍പ്പടെ ട്രെയിനിലാണ് എത്തിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/05/27/5wP7XHITJEamJZn6ynqw.jpg)
റെയില്‍വേ സ്‌റ്റേഷന് തൊട്ടുമുന്‍പു കാടുപിടിച്ചു കിടക്കുന്ന പ്രദേശത്തേക്ക് എത്തിക്കുന്ന കഞ്ചാവ് ചാക്കുകള്‍ ട്രെയിനിൽ നിന്നും വലിച്ചെറിയും. ഇവ ശേഖരിക്കാന്‍ ആളുകള്‍ മുൻകൂട്ടി തന്നെ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ടാകും.
ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനു സമീപത്തെ വീട്ടില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്തയാള്‍ കഞ്ചാവ് കച്ചവടം നടത്തുന്ന വിവരം എക്‌സൈസിനു ലഭിച്ചിരുന്നു.
/filters:format(webp)/sathyam/media/media_files/2025/01/24/J5UBYcZa15zfrMpQImaH.jpg)
15.200 കിലോഗ്രാം കഞ്ചാവ് കോട്ടയം എക്സൈസ് എന്‍ഫോഴ്‌സുമെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.
റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നു എറിഞ്ഞു കിട്ടുന്ന ചാക്കുകളില്‍ നിന്നു കഞ്ചാവു ശേഖരിച്ചാണ് കുട്ടി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
കൗമാരക്കാരന്റെ വീട്ടിലെത്തി മുറി തുറന്നു പരിശോധിച്ചാണു കട്ടിലിന്റെ അടിയില്‍ നിന്നും രണ്ട് ചാക്കുകളിലായി ഒളിപ്പിച്ച നിലയില്‍ 15 കിലോയിലധികം വരുന്ന കഞ്ചാവ് കണ്ടെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us