Advertisment

ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈക്കോ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റി; ടൂറിസം ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ പി.ബി. നൂഹിന് സപ്ലൈക്കോയുടെ ചുമതല

ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീരയ്ക്കാണ് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ ചുമതലയും. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ ഷാജി വി. നായര്‍ക്ക് വൈറ്റില മൊബിലിറ്റി ഹബ് എംഡിയുടെ അധികച്ചുമതല കൂടി ലഭിച്ചു.

New Update
pb nooh sriram venkataraman

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈക്കോ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റി. പി.ബി. നൂഹിനെ ടൂറിസം ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കി. നൂഹ് സപ്ലൈക്കോ സിഎംഡിയാകും. ശ്രീറാമിന് പുതിയ ചുമതല നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Advertisment

കെടിഡിസി എംഡി ശിഖ സുരേന്ദ്രന് ടൂറിസത്തിന്റെ അധിക ചുമതല ലഭിച്ചു. എന്നാല്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് ശിഖയെ മാറ്റി. എറണാകുളം ജില്ലാ വികസന കമ്മീഷണര്‍ എം.എസ്. മാധവിക്കുട്ടി ഈ സ്ഥാനത്തെത്തും. 