Advertisment

കോട്ടയത്ത് വിവാഹം കഴിഞ്ഞ് വധുവിനെ വീട്ടിലാക്കി വരന്‍ വിദേശത്തേയ്ക്ക് മുങ്ങി. പെണ്‍കുട്ടി ട്രാന്‍സ്‌ജെന്‍ഡറെന്ന് വരന്‍. നിഷേധിച്ച് സഹോദരന്‍

വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടില്‍ കൊണ്ടാക്കി സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി വരന്‍ നാടുവിട്ടെന്നാണ് വധുവിന്റെ ബന്ധുക്കളുടെ പരാതി.

New Update
MARRIAGE

കോട്ടയം : വിവാഹത്തിന് ശേഷം നവവധുവിനെ കബളിപ്പിച്ചു യുവാവ് കടന്നു കളഞ്ഞുവെന്ന വാര്‍ത്തയില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടില്‍ കൊണ്ടാക്കി സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി വരന്‍ നാടുവിട്ടെന്നാണ് വധുവിന്റെ ബന്ധുക്കളുടെ പരാതി.

Advertisment


പത്തനംതിട്ട റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്റെ വീട്ടുകാര്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്. ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയ ശേഷം വരന്‍ കടന്നു കളഞ്ഞെന്നാണു പരാതി.


എന്നാല്‍, താന്‍ വിവാഹം കഴിച്ചത് ട്രാന്‍സ്‌ജെന്‍ഡറിനെയാണെന്ന് ആദ്യരാത്രി തന്നെ മനസിലാക്കിയ വരന്‍ പിറ്റേന്ന് എമര്‍ജന്‍സി ടിക്കറ്റ് എടുത്ത് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വരന്റെ ബന്ധുക്കളുടെ വിശദീകരണം. എന്നാല്‍ ഈ ആരോപണം തെറ്റെന്നാണ് വധുവിന്റെ വീട്ടുകാര്‍ പറയുന്നത്.


പെണ്‍കുട്ടി ട്രാന്‍സ്ജെന്റര്‍ എന്ന രീതിയില്‍ വരനും വീട്ടുകാരും നടത്തിയ പ്രചരണങ്ങള്‍ നിഷേധിക്കുകയാണ് സഹോദരന്‍. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് കുടുംബം ഒരുങ്ങുന്നത്. ട്രാന്‍സ്‌ജെന്റര്‍ ആരോപണം നിഷേധിക്കാന്‍ ആവശ്യമെങ്കില്‍ ശാസ്ത്രീയമായ തെളിവുകള്‍ കൂടി ഹാജരാക്കാന്‍ തയ്യാറാണെന്നും സഹോദരന്‍ പറഞ്ഞു.



 കഴി്ഞ്ഞ ജനുവരി 23 നാണ് റാന്നിയില്‍ വച്ച് വിവാഹം നടന്നത്. രാത്രി 11 ന് അത്യാഡംബരത്തോടെയാണ് വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തലേന്ന് രാത്രി പത്ത് മണിയോടെ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ട് വിട്ടതിന് ശേഷമാണ് വരന്‍ മുങ്ങിയത്.



പിതാവിന്റെ ചികിത്സയ്ക്കായി 25 ലക്ഷം ഏര്‍പ്പാടാക്കണമെന്ന് പറഞ്ഞാണ് വരന്‍ അവിടെ നിന്നും പോയത്. പെണ്‍കുട്ടിയെ കടുത്തുരുത്തിയിലുള്ള വീട്ടിലാക്കിയ ശേഷം എറണാകുളത്തേയ്ക്ക് പോകുകയാണെന്നും തിരികെ വരുമ്പോള്‍ കൂട്ടികൊണ്ട് പോകാമെന്നുമാണ് പറഞ്ഞത്. 


പിന്നീട് ദുബായ് ഏയര്‍പോര്‍ട്ടില്‍ ചെന്ന ശേഷം മൂത്ത സഹോദരിയ്ക്ക് മെസ്സേജ് അയയ്ക്കുകയായിരുന്നു. താന്‍ ആഗ്രഹിച്ചത് പോലെയുള്ള ശരീര സൗന്ദര്യമല്ല പെണ്‍കുട്ടിയ്ക്കെന്നും മെസേജില്‍ പറഞ്ഞു. 12 ാം തീയതിയാണ് പെണ്ണ് കാണല്‍ ചടങ്ങില്‍ ഇരുവരും ആദ്യമായി കണ്ട് മുട്ടുന്നത്. 


സേവ് ദി ഡേറ്റ് ഷൂട്ടിങ് സമയത്തും പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. 25 പവനോളം സ്വര്‍ണ്ണവും തിരിച്ചു കിട്ടിയിട്ടില്ലെന്ന്് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ കടുത്തുരുത്തി പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.


 

Advertisment