/sathyam/media/media_files/2025/10/30/pic-1-2025-10-30-20-33-51.jpeg)
രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ (ഐഎഎന്‍) കോവളത്ത് നടക്കുന്ന വാര്‍ഷിക യോഗത്തിന്‍റെ രണ്ടാംദിവസത്തെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിമരുന്ന് വ്യക്തികള്‍ക്കും സമൂഹത്തിനും വലിയ ആപത്താണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതു കാരണം ജീവന്‍ നഷ്ടമാകുന്നു. ഇതിലൂടെ വന്‍ സാമ്പത്തിക നഷ്ടമാണ് സമൂഹത്തിന് ഉണ്ടാകുന്നത്. ലഹരിമരുന്നിനായുള്ള അന്വേഷണ ശീലത്തിന്‍റെ തുടര്‍ച്ചയായാണ് അതിനോട് ആസക്തി ഉണ്ടാകുന്നത്. ലഹരിമരുന്നിനോട് തുടക്കത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇതിനുള്ള അന്വേഷണ സമയത്ത് തലച്ചോറിലെ ഭാഗങ്ങള്‍ സജീവമാകും.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്ന യുവജനങ്ങളുള്ളത് യുകെയിലാണ്. രാജ്യത്തെ നിയമവിരുദ്ധ ലഹരിമരുന്ന് വിപണിയുടെ വലുപ്പം 9.4 ബില്യണ്‍ പൗണ്ടാണ്.
ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് എലികളിലും മനുഷ്യരിലും നടത്തിയ ഒരു പരീക്ഷണ പരമ്പരയുടെ അവതരണവും അദ്ദേഹം നടത്തി. ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങുമ്പോള്‍ തലച്ചോറിന്‍റെ ചില ഭാഗങ്ങള്‍ പ്രചോദിപ്പിക്കപ്പെടുന്നതായി പരീക്ഷണ -നിരീക്ഷണ ഫലങ്ങളുടെ അവതരണത്തിലൂടെ പ്രൊഫ. ഡേവിഡ് ബെലിന്‍ വിശദീകരിച്ചു.
ഭാഷ, ദ്വിഭാഷ, മസ്തിഷ്ക ഗവേഷണം എന്നിവ ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് ഒരു ചട്ടക്കൂട് നല്കുന്നതായി 'ഭാഷയും സംസ്കാരവും: വൈജ്ഞാനിക പ്രതിരോധശേഷിക്കും ഡിമെന്‍ഷ്യയ്ക്കും ഉള്ള പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിച്ച ബെംഗളൂര്‍ നിംഹാന്‍സിലെ സുവര്‍ണ അല്ലാഡി പറഞ്ഞു. ഇന്ത്യയിലെ ന്യൂറോബയോളജി, ക്ലിനിക്കല്‍, ഫാര്‍മക്കോളജിക്കല്‍, സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള ഗവേഷണഫലങ്ങള്‍ സമന്വയിപ്പിക്കുന്നതിലൂടെ നൂതന പ്രതിരോധ, ചികിത്സാ മാനദണ്ഡങ്ങളുടെ വികാസവും പുരോഗതിയും സാധ്യമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'അഡോളസെന്‍സ്, ആല്‍ക്കഹോള്‍, മെമ്മറി' എന്ന വിഷയത്തില്‍ അമേരിക്കയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെ രത്ന സിര്‍ക്കര്‍ സംസാരിച്ചു. മദ്യോപയോഗം കാരണമുണ്ടാകുന്ന കൗമാരക്കാരിലെ ഓര്‍മ്മക്കുറവ് തലച്ചോറിലെ പ്രത്യേക ഭാഗങ്ങളിലെ ഘടനാപരവും കോശപരവുമായ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും മേഖലയിലെ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് നാഡീ സംബന്ധമായ രോഗങ്ങള്‍, മസ്തിഷ്ക വൈകല്യങ്ങള്‍ എന്നിവയിലെ പുതിയ ഗവേഷണങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും അവതരണങ്ങളും നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us