Advertisment

തിരുവനന്തപുരത്ത് എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ

New Update
mdma

തിരുവനന്തപുരം: വർക്കലയിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിലായി. വര്‍ക്കല വെട്ടൂര്‍ സ്വദേശി അബ്ദുള്ള, ചിലക്കൂര്‍ ചുമടുതാങ്ങി മുക്ക് സ്വദേശി വിഷ്ണുപ്രിയന്‍, കല്ലമ്പലം ഡീസന്റ് മുക്ക് സ്വദേശി അഫ്‌സല്‍ എന്നിവരെയാണ് രാസ ലഹരിയുമായി പൊലീസ് പിടികൂടിയത്.

Advertisment

2.6 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അജ്ഞാതർ നൽകിയ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അബ്ദുള്ളയെ പിടികൂടിയത്.

അബ്ദുള്ള നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് മറ്റ് രണ്ട് പേരെയും പിടികൂടിയത്. തങ്ങൾ സിനിമാ മേഖലയിൽ നിന്നുള്ളവരാണെന്നാണ് വിഷ്ണുവും അഫ്സലും പൊലീസിന് നൽകിയ വിവരം. മൊഴി നൽകിയത്.

Advertisment