Advertisment

ബംഗളൂരുവില്‍ നിന്ന് വോൾവോ ബസിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; അമരവിള ചെക്ക്പോസ്റ്റിൽ 10.7 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റിൽ

അമരവിള ചെക്ക്പോസ്റ്റിൽ നിന്ന് 10.7 കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.

New Update
drugs

തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്ന് വോൾവോ ബസിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു പ്രതി പിടിയിൽ. ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് അബ്‍ദുൾ റഹീം ബാഷ (28) എന്നയാളാണ് വാഹനപരിശോധനയിൽ കഞ്ചാവുമായി  പിടിയിലായത്. 

Advertisment

അമരവിള ചെക്ക്പോസ്റ്റിൽ നിന്ന് 10.7 കിലോഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. അമരവിള എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ്  ഇൻസ്പെക്ടർ സജിത്ത് ടിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ്  ഇൻസ്പെക്ടർ (ഗ്രേഡ്) പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, അഭിഷേക്, വനിത സിവിൽ എക്സൈസ് ഓഫീസർ സോണിയാ വർഗീസ് എന്നിവരും പങ്കെടുത്തു.

Advertisment