തീവ്രവാദ പ്രവർത്തനമായി സ്വർണ്ണ കടത്തിനെ കണക്കാക്കിയുള്ള നടപടിയിലേക്ക് കേരള പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ113 (4) വകുപ്പ് ചുമത്താനാണ് നീക്കം.ഇന്നലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് നടന്നിരുന്നു.
തീവ്രവാദ വിരുദ്ധ വകുപ്പുകളിൽ ഒരു സെക്ഷൻ ചേർക്കാനാണ് തീരുമാനം. സ്വർണ്ണക്കടത്ത് വേട്ട ശക്തമാക്കാൻ സ്വർണ്ണ, ഹവാല കടത്തുകാരുടെ വിവരങ്ങൾ ഇന്റലിജിൻസ് വിഭാഗം ശേഖരിക്കാൻ ഡിജിപിയുടെ നിർദേശം. അൻവർ വിവാദത്തിനു ശേഷമാണ് സ്വർണ്ണ കടത്തിൽ കടുത്ത നടപടിയിലേക്ക് പൊലീസ് കടക്കുന്നത്.
ഈ യോഗത്തിൽ സ്വർണ കടത്തും പൊലീസ് നടപടിയും പ്രധാന അജണ്ടയായി ചർച്ച ചെയ്തിരുന്നു. തുടർന്നാണ് വിഷയത്തിൽ വിശദമായ ചർച്ച നടന്നു. പിന്നാലെയാണ് സ്വർണക്കടത്തിൽ കർശന നടപടിയിലേക്ക കടക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഹവാല പണം ഏറ്റവും കൂടുതൽ പിടികൂടുന്നത് മലപ്പുറത്ത് നിന്നാണെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു.
ഈ വർഷം 87 കോടി ഹവാല പണം പിടികൂടി. 2021 ൽ 147 കിലോ ഗ്രാം സ്വർണം പിടികൂടി. ഇതിൽ 124 കിലോ ഗ്രാം കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.