Advertisment

തിരുവനന്തപുരത്ത് ഡ്രൈ ഡേയിൽ മദ്യവില്പന, 90.5 ലിറ്റർ മദ്യവുമായി പത്തൊമ്പതുകാരനടക്കം നാല് പേർ പിടിയിൽ

New Update
liquer

തിരുവനന്തപുരം: ഡ്രൈ ഡേയിൽ മദ്യവില്പന നടത്തിയ 19 വയസുകാരനുൾപ്പെടെ നാലുപേരെ എക്‌സൈസ് പിടികൂടി. വിവിധ സ്ഥലങ്ങളിലായി വില്പനയ്ക്ക് സൂക്ഷിച്ച 90.5 ലിറ്റർ മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.  ഝാർഖണ്ഡ് സ്വദേശി അഷിക് മണ്ഡൽ ആണ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറും സംഘവും നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.

Advertisment

കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 33.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. നീണ്ടകര സ്വദേശി ശ്രീകുമാർ (52 ) ആണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി പിടിയിലായത്. 

കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 1 ലിറ്റർ ചാരായവുമായി വടക്കേവിള സ്വദേശി സുജിത്ത് (54) അറസ്റ്റിലായി. 

ആലപ്പുഴ കാർത്തികപ്പള്ളി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ 29 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പള്ളിപ്പാട് സ്വദേശി ശിവപ്രകാശിനെ അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. 

Advertisment