/sathyam/media/media_files/2024/10/16/x5f5vtZeJ35YNTl9Tw7b.jpg)
മണക്കാട്: അറിക്കുഴ ഹരിതകർമ സംഘത്തിന്റെ മേൽനോട്ടത്തിൽ മണക്കാട് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ മണക്കാട് പഞ്ചായത്തിലെ ഏതാണ്ട് 15 ഏക്കറോളം വരുന്ന തരിശുനിലം ഏറ്റെടുത്ത കൃഷിയിറക്കി,സംഘപ്രസിഡന്റ് ജോബിച്ചന്റെയും സെക്രട്ടറി ഇമ്മാനുവലിന്റെ നേതൃത്വത്തിൽ ഏതാണ്ട് 30ഓളം ചെറുപ്പക്കാർ ആണ് ഈ കൂട്ടായ്മയിൽ ഉള്ളത് .
വിത്ത് ഇടൽ കർമം മണക്കാട് പ്രസിഡന്റ് പി.എസ് ജേക്കബ് ,തോടിപ്പുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലും ചേർന്ന് നിർവഹിച്ചു .
ചടങ്ങിൽ മുൻ പ്രസിഡന്റ് ടോണി കുര്യാക്കോസ്,പഞ്ചായത്ത് മെമ്പർമാർ,ബ്ലോക്ക് മെമ്പർമാർ,കൃഷി ഓഫീസർ മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. മണക്കാട് പഞ്ചായത്തിലെ തരിശായി കിടക്കുന്ന മുഴുവൻ സ്ഥലവും ഏറ്റെടുത്ത് നെൽകൃഷിയും ,പച്ചക്കറി കൃഷിയും ചെയ്ത് മണക്കാട് പഞ്ചായത്തിനെ കാർഷിക രംഗത് സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം എന്ന് പ്രസിഡന്റ് ജോബിച്ചൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us