തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപെട്ടു

New Update
cm

തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപെട്ടു. കുറുകെ ചാടിയ സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. 

Advertisment

മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്. ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകിട്ട് വാമനപുരം പാര്‍ക്ക് ജങ്ഷനിലായിരുന്നു അപകടം.

സ്‌കൂട്ടര്‍ യാത്രക്കാരി എം.സി. റോഡില്‍നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി തിരിയുകയായിരുന്നു. പെട്ടെന്ന് കയറി വന്ന സ്കൂട്ടറാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലെത്തിയത്. അവരെ രക്ഷിക്കാനായി പൈലറ്റ് പോയ പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു.

Advertisment