Advertisment

തിരുവനന്തപുരത്ത് നടുറോഡിൽ 26 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി; ആക്രമണത്തിന് പിന്നിൽ കൊടും കുറ്റവാളി

New Update
tvm case

തിരുവനന്തപുരം: നടുറോഡിൽ യുവാവിനെ കുത്തിക്കൊന്നു. കടയ്ക്കാവൂർ തേവരു നട സ്വദേശി വിഷ്ണുപ്രകാശ്(26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. 

Advertisment

ഇന്ന് വൈകുന്നേരം ആറര മണിയോടെയായിരുന്നു സംഭവം. ആനത്തലവട്ടം ജംഗ്ഷനിൽ വെച്ച് കുത്തേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിഷ്ണുപ്രകാശിനെ ആക്രമിച്ചത് കൊടും കുറ്റവാളി ആട്ടോ ജയൻ ആണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെൽഡിങ് ജോലിക്ക് സഹായിയായി പോകുന്ന വിഷ്ണുപ്രകാശ് അടുത്തകാലത്താണ് വിദേശത്തുനിന്നും നാട്ടിലെത്തിയത്.

Advertisment