തിരുവനന്തപുരം: ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരളയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് 'ഇസ്‌ലാം: വിമോചന പോരാട്ടങ്ങളുടെ നിത്യപ്രചോദനം' എന്ന തലക്കെട്ടിൽ ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ദക്ഷിണ കേരള സമ്മേളനം ഇന്ന് വൈകീട്ട് 3 മണിക്ക് നന്ദാവനത്ത് വെച്ച് റാലിയോടെ ആരംഭിക്കും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് വെച്ച് പൊതുസമ്മേളനം നടക്കും.
അയ്യായിരത്തോളം പേർ പങ്കെടുക്കുന്ന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.
അഡ്വ. ഹാരിസ് ബീരാൻ എം.പി, യു.കെ ആസ്ഥാനമായുള്ള സന്നദ്ധസംഘടന ഫ്രണ്ട്സ് ഓഫ് അൽ അഖ്‌സ സ്ഥാപകൻ ഡോ. ഇസ്മായിൽ പട്ടേൽ, സാമൂഹ്യ പ്രവർത്തക ശ്വേതാ ഭട്ട്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസ, നാഷണൽ ഫെഡററേഷൻ ഓഫ് യൂത്ത് മൂവമെന്റ് ചെയർമാൻ സി. ടി സുഹൈബ്, നാഷണൽ ഫെഡറേഷൻ ഓഫ് ജി.ഐ.ഒ ജനറൽ സെക്രട്ടറി സമർ അലി, ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം പ്രസിഡന്റ് സാജിത പി. ടി. പി, സ്റ്റുഡൻറ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് മുഹമ്മദ് സഈദ് ടി. കെ, ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ്, ദക്ഷിണ കേരള സമ്മേളനം ജനറൽ കൺവീനർ ആനിസ മുഹ്‌യിദ്ദീൻ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രമുഖ ഗായിക സിദ്റത്തുൽ മുൻതഹ പരിപാടിയിൽ പങ്കെടുക്കും.