Advertisment

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി, സംഭവം വിഴിഞ്ഞത്ത്

New Update
1837066-theft.jpeg

വിഴിഞ്ഞം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. വെങ്ങാനുര്‍ നെല്ലിവിള അമരവിള ജംങ്ഷനില്‍ അമരിവിള വീട്ടില്‍ രാജേന്ദ്രന്‍റെ ബൈക്കാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷണം പോയത്.

Advertisment

ജോലിക്ക് ശേഷം പതിവായി വീട്ടുമുറ്റത്താണ് രാജേന്ദ്രൻ ബൈക്ക് നിർത്തിയിടുക. ശനിയാഴ്ച രാത്രി ബൈക്കില്‍നിന്ന് താക്കോല്‍ എടുക്കാന്‍ മറന്നുപോയി. 

തുടര്‍ന്ന് ഞായറാഴ്ച രാവിലെ നോക്കിയപ്പോളാണ് ബൈക്ക് മോഷ്ടിക്കപ്പെട്ടെന്ന് മനസിലായത്. പരാതി ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment