ചോദ്യപേപ്പർ ചോർച്ച; ക്രിസ്മസ് പരീക്ഷ റദ്ദാക്കത്തതിൽ കെ എസ് യു പ്രതിഷേധം, സമരം നടത്തുമെന്ന് പ്രവർത്തകർ

New Update
ksu Untitleddana

കോഴിക്കോട്: ചോദ്യപേപ്പർ ചോർന്ന സംഭവത്തിനു പിന്നാലെ പരീക്ഷ റദ്ദാക്കത്തതിൽ പ്രതിഷേധിച്ച സമരവുമായി  കെ എസ് യു.  ക്രിസ്മസ് അര്‍ധവാര്‍ഷിക പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിലാണ് കെഎസ്‌യു പ്രതിഷേധം.

Advertisment

ഗവര്‍ണര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ടെന്നും സ്വകാര്യ ട്യൂഷന്‍ സെന്ററുകളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണം.

അധ്യാപകരും സ്വകാര്യ ട്യൂഷന്‍ സെന്ററുകളും ചേര്‍ന്നുള്ള ഒത്തുകളിയുണ്ട്. മുന്‍പും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വകാര്യ ട്യൂഷന്‍ സെന്റര്‍ ലോബിയെ നിലക്ക് നിര്‍ത്താത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നുമാണ് കെഎസ്‌യു ആരോപിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കാന്‍ പോകുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. 

ഇത്തരം സ്ഥാപനങ്ങളുടെ പേരില്‍ നടക്കുന്ന സാമ്പത്തിക നിക്ഷേപം, കള്ളപ്പണ ഇടപാടുകള്‍ എന്നിവ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. പരീക്ഷയുടെ തലേദിവസങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ ചോദ്യങ്ങള്‍ വിശകലനം നടത്തുന്നത് ഒഴിവാക്കണമെന്നും കെഎസ്‌യു പറഞ്ഞു.

Advertisment