തിരുവനന്തപുരം: ലഹരി മാഫിയയുടെ ആക്രമണത്തില്‍ യുവാവിന് വെട്ടേറ്റു. മംഗലപുരം സ്വദേശിയായ നൗഫല്‍ (27) ജങ്ഷനിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വടിവാള്‍കൊണ്ട് വെട്ടുകയായിരുന്നു.
മംഗലപുരം കോറടിയിലാണ് സംഭവം. യുവാവിനെ പിന്തുടര്‍ന്ന് ലഹരി മാഫിയാ സംഘം വെട്ടുകയായിരുന്നു. ആക്രമിച്ചത് കാപ്പാ കേസിലെ പ്രതികളെന്ന് പോലീസ്. തന്നെ ആക്രമിക്കാന്‍ വരുന്നത് കണ്ട് നൗഫല്‍ സമീപത്തുള്ള കടയിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് കടയില്‍ക്കയറി വെട്ടുകയായിരുന്നു. സംഭവത്തില്‍ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാപ്പ കേസില്‍ പ്രതികളായ ഷഹീര്‍ കുട്ടന്‍, അഷ്‌റഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അക്രമത്തിനുപിന്നില്‍ ലഹരിസംഘമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്ന് മംഗലപുരം പോലീസ് പരിശോധിച്ചുവരികയാണ്. ഒരു ഇടവേളയ്ക്കുശേഷം തലസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ശനിയാഴ്ച മാത്രം രണ്ട് അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.