Advertisment

സംസ്ഥാന സ്‌കൂള്‍ കലോത്സവം ; രണ്ടാം ദിനത്തിലെ മത്സരങ്ങള്‍ പുരോഗമിക്കുന്നു; 439 പോയിന്റുകളുമായി കണ്ണൂര്‍ ജില്ല മുന്നില്‍

New Update
youth

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തില്‍ കാണികളുടെ മനം കവര്‍ന്നത് നാടക മത്സരങ്ങള്‍. നിറഞ്ഞ സദസിലാണ് നാടകങ്ങള്‍ അരങ്ങേറിയത്. രണ്ടാം ദിനത്തിലെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്.

Advertisment

439 പോയിന്റുകളുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. 438 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 436 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും ഇഞ്ചോടിഞ്ച് പോരാടുന്നു.ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 241 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. 237 പോയിന്റോടെ പാലക്കാട് രണ്ടാമതും 236 പോയിന്റുമായി തൃശൂര്‍ മൂന്നാമതും നില്‍ക്കുന്നു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 202 പോയിന്റുമായി തൃശൂരാണ് തലപ്പത്ത്. 200 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 198 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളില്‍ 60 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയും ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയും ഒപ്പം നില്‍ക്കുന്നു. കണ്ണൂര്‍ സെന്റ് തേരാസസ് 56 പോയിന്റുമായി തൊട്ടുപിന്നില്‍.

Advertisment